പ്രിയദര്‍ശന്റെ അക്കരെയക്കരെയിലെ സീനാണ് തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ കാളിദാസ് ഷെയര്‍ ചെയ്തത്. സിനിമയില്‍ ശ്രീനിവസാന്‍ പാര്‍വ്വതിയെ പ്രപ്പോസ് ചെയ്യുന്ന സീന്‍. 'സ്‌നേഹത്തിന് ഒരു അര്‍ത്ഥം മാത്രമേയുള്ളോ, ഒരു സഹോദരനെപ്പോലെ ഞാന്‍ നിങ്ങളെ ഇഷ്ടപ്പെട്ടുവെന്നല്ലാതെ എന്നാണ് സേതുലക്ഷ്മിയുടെ മറുപടി. ഹൃദയം തകര്‍ന്നു പോയ വിജയന്‍ നല്‍കുന്ന മറുപടിയാണ് ഹൈലൈറ്റ്.സഹോദരനായി കണ്ട് ഒഴിവാക്കുന്ന പെണ്‍കുട്ടികള്‍ക്ക് മറുപടി നല്‍കാന്‍ അമ്മയേയാണ് കാളിദാസ് കൂട്ടു പിടിച്ചിരിക്കുന്നത്.
Comments