You are Here : Home / വെളളിത്തിര

റോഡ് മൂവി ; നിർമാതാവ് മോഹൻലാലിനു എട്ടിന്റെ പണി കൊടുടുത്തു

Text Size  

Story Dated: Friday, February 23, 2018 05:32 hrs UTC

മോഹന്‍ലാലിനെ നായകനാക്കി ഭദ്രന്‍ ഒരുക്കുന്ന റോഡ് മൂവി ഏപ്രിലില്‍ ഷൂട്ടിംഗ് ആരംഭിക്കുമെന്നാണ് നേരത്തേ റിപ്പോര്‍ട്ടുകള്‍ വന്നത്. എന്നാല്‍ നിര്‍മാതാവ് എംകെ നാസര്‍ പിന്‍മാറിയതിനെ തുടര്‍ന്ന് ചിത്രം താല്‍ക്കാലികമായി പ്രതിസന്ധിയിലായിരിക്കുകയാണെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍.
60 ദിവസത്തോളം നീളുന്ന ഒടിയന്‍ ലാസ്റ്റ് ഷെഡ്യൂളിനു ശേഷം ഭദ്രന്‍ ചിത്രത്തില്‍ ജോയിന്‍ ചെയ്യാനാണ് മോഹന്‍ലാല്‍ ആലോചിച്ചിരുന്നത്. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ ജോഷി ചിത്രം വയനാടന്‍ തമ്ബാനായിരിക്കും അടുത്തതായി താരം ഏറ്റെടുക്കാന്‍ സാധ്യത. എന്നാല്‍ ടോമിച്ചന്‍ മുളകുപാടം നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയാകുന്നതിന് അനുസരിച്ചായിരിക്കും അത്. പ്രിഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫറിന്റെ ഷൂട്ടിംഗ് ഓഗസ്റ്റിലാണ് ആരംഭിക്കുക. ഇതിനിടെ രഞ്ജിത് ചിത്രം ബിലാത്തിക്കഥയിലെ അതിഥി വേഷവും മോഹന്‍ലാലിന് പൂര്‍ത്തീകരിക്കാനുണ്ട്. നേരത്തേ ഈ വര്‍ഷം പകുതിയോടെയാണ് 1000 കോടി മുതല്‍ മുടക്കില്‍ ഒരുക്കുന്ന രണ്ടാമൂഴം- മഹാഭാരത ആരംഭിക്കാനിരുന്നത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ അടുത്ത വര്‍ഷം മാത്രമേ രണ്ടാമൂഴത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുകയുള്ളൂ.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.