മക്കളുടെ സിനിമാ അരങ്ങേറ്റം ഒരുക്കങ്ങള്‍ നടക്കുന്നതിനിടെയാണ് ശ്രീദേവിയുടെ വിടവാങ്ങല്‍. മകള്‍ക്ക് നല്ലൊരു അരങ്ങേറ്റം നല്‍കാനുള്ള തയ്യാറെടുപ്പിലായിരുന്നു ശ്രീദേവി. അടുത്തിടെ നടന്ന പൊതുപരിപാടികളിലെല്ലാം ഖുശിയെയും ഒപ്പം കൂട്ടി. പഠനത്തിനു ശേഷം ബോളിവുഡിലേയ്ക്ക് ചുവടു വെയ്ക്കാനൊരുങ്ങിയ മകള്‍ ജാന്‍വിക്കും അതിന് സാധിച്ചില്ല. ഇങ്ങനെയൊക്കെയാണെങ്കിലും ഒരു സാധാരണ അമ്മയേപോല്‍ സിനിമയേക്കാള്‍ മകളുടെ വിവാഹ ജീവിതത്തേക്കുറിച്ച് ശ്രീദേവി സ്വപ്നം കണ്ടിരുന്നു. അക്കാര്യം അവരൊരിക്കല്‍ വെളിപ്പെടുത്തുകയും ചെയ്തു. സിനിമയില്‍ തിളങ്ങുന്നതിനേക്കാള്‍ അവള്‍ നല്ലൊരു കുടുംബ ജീവിതം നയിക്കുന്നതാണ് എനിക്ക് ഏറെ സന്തോഷം നല്‍കുക എന്ന് ശ്രീദേവി പറഞ്ഞു. മക്കള്‍ പക്വതയെത്തി ഉന്നത പഠനത്തിനായി പറന്നപ്പോള്‍ മാത്രമാണ് ശ്രീദേവി സിനിമയിലേയ്‌ക്കെത്തിയത്. മക്കളായ ജാന്‍വിയും ഖുശിയും മിക്കവാറും കൂടെ കാണും. മക്കള്‍ക്ക് എല്ലാ സ്‌നേഹവും സ്വാതന്ത്ര്യവും നല്‍കി പക്ഷേ കൃത്യമായ നിയന്ത്രണങ്ങള്‍ നല്‍കിയും കൊണ്ടു നടന്ന അമ്മ.
Comments