വിരാട് കോലി-അനുഷ്ക ശര്‍മ വിവാഹത്തിന് ശേഷം മറ്റൊരു സെലിബ്രിറ്റി വിവാഹത്തിന് ബോളിവുഡില്‍ അരങ്ങൊരുങ്ങുവെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. മൂന്ന് മാസത്തിനുള്ളില്‍ ദീപിക- രണ്‍വീര്‍ വിവാഹം നടക്കുമെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
വിവാഹം സംബന്ധിച്ച കാര്യങ്ങള്‍ തീരുമാനിക്കാന്‍ ദീപികയുടെ മാതാപിതാക്കളായ പ്രകാശ് പദുക്കോണും ഉജ്വാലയും രണ്‍വീറിന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചുവെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
വിവാഹച്ചടങ്ങുകള്‍ മുംബൈയില്‍ വച്ച് നടക്കാനാണ് സാധ്യത. രണ്ട് കുടുംബത്തിന്റെയും പരമ്ബരാഗത ആചാരങ്ങള്‍ പിന്തുടര്‍ന്നായിരിക്കും വിവാഹം. സുഹൃത്തുക്കള്‍ക്കായി മുംബൈയിലും ബെംഗളൂരുവിലും സല്‍ക്കാരം സംഘടിപ്പിക്കും.
എന്നാല്‍ വാര്‍ത്തകള്‍ സ്ഥിരീകരിച്ച് രണ്‍വീറോ ദീപികയോ ഇതുവരെ രംഗത്ത് വന്നിട്ടില്ല. ട്വിറ്ററില്‍ ആരാധകര്‍ തമ്മിലുള്ള ചര്‍ച്ച പൊടിപ്പൊടിക്കുകയാണ്.
സഞ്ജയ് ബന്‍സാലി സംവിധാനം ചെയ്ത രാംലീല ഗോലിയോം കീ രാസ് ലീല പുറത്തിറങ്ങിയതിന് ശേഷമാണ് ദീപികയും രണ്‍ബീറും പ്രണയത്തിലാണെന്ന അഭ്യൂഹങ്ങള്‍ പരക്കുന്നത്. ബന്‍സാലിയുടെ ഏറ്റവും പുതിയ ചിത്രമായ പദ്മാവതിയിലും രണ്‍ബീറും ദീപികയും അഭിനയിച്ചിരുന്നു.
Comments