മൂന്നു കോടി രൂപയ്ക്ക് മേല്‍ വിലയുള്ള ആഢംബര കാര്‍ പൃഥ്വിരാജ് സ്വന്തമാക്കിയത് കഴിഞ്ഞ ദിവസമായിരുന്നു. കേരളത്തിൽ രജിസ്റ്റർ ചെയ്ത ആഡംബര കാറിന് 50 ലക്ഷം രൂപയാണ് പൃഥ്വിരാജ് നികുതിയടച്ചത്. മറ്റ് പല താരങ്ങളും പോണ്ടിച്ചേരിയിൽ കാറുകൾ രജിസ്റ്റർ ചെയ്ത് നികുതി വെട്ടിച്ച തെളിവുകൾ പുറത്തു വന്നിരുന്നു. ഈ സാഹചര്യത്തിൽ വാഹനം കേരളത്തിൽ തന്നെ രജിസ്റ്റർ ചെയ്തതിന് മോട്ടോർ വാഹന വകുപ്പ് പൃഥ്വിയെ അഭിനന്ദിച്ചു.
Comments