You are Here : Home / വെളളിത്തിര

സ്നേഹിച്ചു കൊല്ലും ഈ ലാലേട്ടൻ ...

Text Size  

Story Dated: Friday, March 09, 2018 12:28 hrs UTC

കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ ഒരേപോലെ സ്നേഹിക്കുന്ന അതുല്യകലാകാരനാണ് മലയാളികളുടെ സ്വന്തം മോഹന്‍ലാല്‍. അദ്ദേഹത്തെ ഒരുനോക്ക് കാണാന്‍ ആഗ്രഹിക്കാത്തവര്‍ ആരുമുണ്ടാകില്ല. മോഹന്‍ലാലിന്റെ കട്ട ഫാനായ അമ്മയുടെ ആഗ്രഹം സഫലമാക്കികൊടുത്ത സ്രീതു തുളസിയെന്ന പെണ്‍കുട്ടിയാണ് സോഷ്യല്‍ മീഡിയയിലെ ഇന്നത്തെ താരം.

മോഹന്‍ലാലിനെ കാണണമെന്ന അമ്മയുടെ ആഗ്രഹം പൂര്‍ത്തികരിച്ച്‌ നല്‍കിയിരിക്കുകയാണ് സ്രീതു. ഒരു ബിസിനസ്സ് ആവശ്യത്തിന് വേണ്ടി ഒരു ആളെ കാണാന്‍ പോകുന്നുവെന്ന് പറഞ്ഞ് അമ്മയ്ക്ക് മോഹന്‍ലാലിനെ നേരില്‍ കാണാന്‍ അവസരമുണ്ടാക്കിയിരിക്കുകയാണ് സ്ത്രീതു.

സ്ത്രീതുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്:

കുറച്ചു മാസങ്ങള്‍ക്കു മുന്‍പ് ഒരു ദിവസം TV കണ്ടു കൊണ്ടിരുന്ന അമ്മ പെട്ടെന്ന് ചാടി എണീറ്റ് ... "എനിക്കിനി ഒരൊറ്റ ആഗ്രഹം മാത്രെമേ ഉള്ളൂ ജീവിതത്തില്‍.." എന്ന് പറഞ്ഞു തുടങ്ങി..

വര്‍ക്കിംഗ് ഫ്രം ഹോം ആയിരുന്ന ഞാന്‍ തലയില്‍ തുണി ഇട്ടു ഒളിച്ചിരിക്കാന്‍ റെഡി ആയി.. എനിക്ക് അറിയാം ഈ വക ഡയലോഗ് സ്ഥിരം എങ്ങോട്ടേക്കു ആണ് പോകുന്നത് എന്ന്. അപ്പോള്‍ അതാ എന്നെ ഞെട്ടിച്ചു കൊണ്ട് അമ്മ

"എനിക്ക് ആ ലാലേട്ടനെ ഒരു നോക്ക് കാണണം!!!"

റ്റാങ് ടാഡാങ് !!! ഞാന്‍ രോമാഞ്ചം കൊണ്ട് കോരി തരിച്ചു ...എന്റെ അമ്മ! ഞാന്‍ വളര്‍ത്തി വലുതാക്കിയ എന്റെ സ്വന്തം അമ്മ... എന്നെക്കാള്‍ വലിയ ലാലേട്ടന്‍ ഫാന്‍ ആണെന്ന് വീണ്ടും തെളിയിച്ചിരിക്കുന്നു !! ഐ ആം പ്രൗഡ് ഓഫ് യു അമ്മാ എന്ന് പറഞ്ഞു ഞാന്‍ എന്റെ പണി തുടര്‍ന്നു!

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.