ആരാധകരെ ആവേശത്തിലാക്കാന്‍ ബോളിവുഡ് താരം സണ്ണി ലിയോണ്‍ വീണ്ടും കേരളത്തിലേക്ക്. തിരുവനന്തപുരത്ത് നടക്കുന്ന ഡാന്‍സ് ബിനാലെയുടെ ഭാഗമാകാനാണ് മെയ് 26 ന് താരം കേരളത്തിലെത്തുന്നത്. സണ്ണി ലിയോണ്‍ തന്നെയാണ് ഇക്കാര്യം വീഡിയോയിലൂടെ അറിയിച്ചത്. ദൈവത്തിന്റെ സ്വന്തം നാട്ടിലേക്കുള്ള രണ്ടാം വരവാണിത്.
ഡാന്‍സ് ബിനാലെയുടെ ഭാഗമായി തിരുവനന്തപുരം ഗ്രീന്‍ ഫീല്‍ഡ് സ്റ്റേഡിയത്തില്‍ വച്ച് നമുക്കു കാണാമെന്നും സണ്ണി വിഡിയോയിലൂടെ ആരാധകരോട് പറയുന്നു. കേരളത്തിലേക്ക് വീണ്ടും വരാന്‍ കഴിയുന്നതില്‍ അതീവ സന്തോഷവതിയാണ്. മൂന്ന് മണിക്കൂറുള്ള നൃത്ത പരിപാടിക്കായാണ് എത്തുന്നതെന്നും താരം വിഡിയോയിലൂടെ പറയുന്നു.
കഴിഞ്ഞ വര്‍ഷം ഒരു വ്യാപാര സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിനായി സണ്ണി ലിയോണ്‍ കൊച്ചിയിലെത്തിയിരുന്നു. അന്ന് വന്‍ജനാവലിയാണ് താരത്തെ കാണാനായി കൊച്ചിയിലേക്കെത്തിയത്. കേരളത്തിലെ ആരാധകരുടെ സ്നേഹത്തിന് നന്ദി പറഞ്ഞ് താരം അന്ന് ട്വീറ്റ് ചെയ്തിരുന്നു.
ഇത്രയധികം ആളുകള്‍ തന്നെ സ്നേഹിക്കുന്നുണ്ടെന്നോ കാണാനെത്തുമെന്നോ പ്രതീക്ഷിച്ചില്ലെന്ന് തന്റെ കൊച്ചി യാത്രയെക്കുറിച്ച് സണ്ണി ലിയോണ്‍ പ്രതികരിച്ചിരുന്നു. 'നിരവധി പേര് കാണാനുള്ള ആഗ്രഹത്തോടെ എത്തിയതറിഞ്ഞ് സന്തോഷം കൊണ്ട് കരയണോ? ഇത്രയധികം ആരാധകരെ കാണാന്‍ മാനസികമായി പോലും തയാറെടുത്തിട്ടുള്ള താരങ്ങളെ എനിക്കറിയില്ല. ചിലപ്പോള്‍ അമിതാഭ് ബച്ചനോ, ഷാരൂഖ് ഖാനോ, സല്മാന് ഖാനോ ഉണ്ടാകുമായിരിക്കും' സണ്ണി സന്തോഷം മറച്ചുവയ്ക്കാതെ പറഞ്ഞു.
ആരാധകരെ കണ്ട് തനിക്ക് സന്തോഷം കണ്ട് കരച്ചില് വന്നെന്നും, അത് അടക്കിപ്പിടിച്ച് ചിരിച്ചുകൊണ്ടാണ് അവരോട് കൈ വീശിക്കാണിച്ചതും അവരെ സ്നേഹിക്കുന്നുവെന്ന് പറഞ്ഞതെന്നും എന്നാണ് സണ്ണി പറയുന്നത്. സൗത്ത് ഇന്ത്യയില്‍ എവിടെ യാത്ര ചെയ്യുമ്ബോഴും ശ്രദ്ധിച്ചിട്ടുണ്ട് അവരുടെ സ്നേഹം. വല്ലാത്ത ആകാംക്ഷയാണ് അവര്‍ക്കെന്നെ കാണാന്‍. അതൊരിക്കലും മോശമായ രീതിയിലല്ല. സ്നേഹത്തോടെയാണ്.' സണ്ണി ലിയോണ്‍ വ്യക്തമാക്കി.
സ്ത്രീകള്‍ എപ്പോളും സ്വന്തം ജീവിതത്തെക്കുറിച്ച് സ്വന്തമായി തീരുമാനമെടുക്കാന്‍ പഠിക്കണമെന്നും ഇഷ്ടമുള്ളതു പോലെ ജീവിക്കാന്‍ പഠിക്കണമെന്നും സണ്ണി ലിയോണ്‍ പറയുന്നു. തനിക്ക് ഫെമിനിസ്റ്റ്, ഫെമിനിസം എന്നീ വാക്കുകളോട് താത്പര്യമില്ലെന്നും നല്ല മനുഷ്യരായിരിക്കുക എന്നതാണ് പ്രധാനമെന്നും സണ്ണി നിലപാട് വ്യക്തമാക്കി.
Comments