You are Here : Home / വെളളിത്തിര

ഷോൺ ജോർജിന്റെ പരാതി വെറുതെയായി

Text Size  

Story Dated: Saturday, March 17, 2018 05:14 hrs UTC

 നി​ഷ ജോ​സ് കെ. ​മാ​ണി​യു​ടെ "​ദി അ​ദ​ര്‍ സൈ​ഡ് ഓ​ഫ് ദി​സ് ലൈ​ഫ്' എ​ന്ന പു​സ്ത​ക​ത്തി​ലെ വി​വാ​ദ പ​രാ​മ​ര്‍​ശ​ത്തി​ല്‍ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് പി.​സി.​ജോ​ര്‍​ജ് എം​എ​ല്‍​എ​യു​ടെ മ​ക​ന്‍ ഷോ​ണ്‍ ജോ​ര്‍​ജ് ന​ല്‍​കി​യ പ​രാ​തി​യി​ല്‍ പോ​ലീ​സ് ന​ട​പ​ടി സ്വീ​ക​രി​ക്കി​ല്ല. ഷോ​ണി​ന്‍റെ പ​രാ​തി പോ​ലീ​സി​ന്‍റെ അ​ന്വേ​ഷ​ണ പ​രി​ധി​യി​ല്‍ വ​രി​ല്ലെ​ന്നു ഡി​ജി​പി ലോ​ക്നാ​ഥ് ബെ​ഹ്റ അ​റി​യി​ച്ചു.

ത​നി​ക്കെ​തി​രെ അ​പ​കീ​ര്‍​ത്തി​പ​ര​മാ​യ പ​രാ​മ​ര്‍​ശം ന​ട​ത്തി​യ​വ​ര്‍​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഷോ​ണ്‍ ജോ​ര്‍​ജ് ഡി​ജി​പി​ക്കും കോ​ട്ട​യം എ​സ്പി​ക്കും പ​രാ​തി ന​ല്‍​കി​യി​രു​ന്നു. 

പു​സ്ത​ക​ത്തി​ല്‍ നി​ഷ ജോ​സ് കെ. ​മാ​ണി​യോ​ടു അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യെ​ന്നു പ​റ​ഞ്ഞി​രി​ക്കു​ന്ന യു​വ​രാ​ഷ്ട്രീ​യ നേ​താ​വ് താ​നാ​ണെ​ന്ന രീ​തി​യി​ല്‍ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലും ചി​ല ഓ​ണ്‍​ലൈ​ന്‍ മാ​ധ്യ​മ​ങ്ങ​ളി​ലും പ​രാ​മ​ര്‍​ശ​മു​ണ്ടാ​യ​തോ​ടെ​യാ​ണു പ​രാ​തി ന​ല്‍​കാ​ന്‍ തീ​രു​മാ​നി​ച്ച​തെ​ന്നു ഷോ​ണ്‍ പ​റ​ഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.