ഇര്ഫാന് വേണ്ടി എത്ര കാലം വേണമെങ്കിലും കാത്തിരിക്കാന്‍ ഞങ്ങള്‍ തയാറാണെന്ന് സംവിധായകന്‍ വിശാല്‍ ഭരദ്വാജ്. 'ന്യൂറോ എന്‍ഡോക്രൈന്‍ ട്യൂമര്‍' എന്ന അപൂര്‍വ്വ രോഗത്തിന് വേണ്ടിയുള്ള ചികിത്സയിലാണ് ബോളിവുഡ് നടന്‍ ഇര്‍ഫാന്‍ ഖാന്‍. ദീപിക പദുകോണും ഇര്‍ഫാനും ഒന്നിക്കുന്ന പുതിയ ചിത്രമായ സപ്ന ദീദി എന്ന ചിത്രത്തിന്റെ സംവിധായകനാണ് തന്റെ ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്.
'ഇര്‍ഫാന്‍ ഒരു പോരാളിയാണ്, അയാള്‍ ഈ യുദ്ധത്തില്‍ ജയിക്കും എന്ന് ഞങ്ങള്‍ക്കറിയാം. അതുകൊണ്ട് ഞാന്‍, ദീപിക പദുക്കോണ്‍, പ്രേരണ എന്നിവര്‍ ഉള്‍പ്പെടുന്ന ടീം തുടങ്ങാനിരുന്ന സിനിമാ മാറ്റി വയ്ക്കാന്‍ തീരുമാനിച്ചിരിക്കുന്നു. പൊരുതി ജയിച്ചു ഇര്‍ഫാന്‍ മടങ്ങി വരുമ്ബോള്‍ ആഘോഷത്തോടെ, പുത്തന്‍ ഉണര്‍വ്വോടെ പുനരാരംഭിക്കും", എന്ന് വിശാല്‍ ഭരദ്വാജ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
വിശാല്‍ ഭരദ്വാജിന്റെ അടുത്ത ചിത്രം മുംബൈ അധോലോകത്തെ വിറപ്പിച്ച സപ്നാ ദീദിയുടെ ജീവിതം ആസ്പദമാക്കിയുള്ളതാണ്. സപ്നാ ദീദിയായി ദീപികയെത്തുമ്ബോള്‍ നായകനാകുന്നത് ഇര്‍ഫാന്‍ ഖാന്‍. മുംബൈ അധോലോകത്തെ വിറപ്പിച്ചിരുന്ന സപ്നാ ദീദിയുടെ ശരിയായ പേര് അഷ്റഫ് ഖാന്‍ എന്നാണ്.
കഴിഞ്ഞ ദിവസമാണ് അപൂര്‍വ്വ രോഗസ്ഥിതിയായ ന്യൂറോ എന്‍ഡോക്രിന്‍ ട്യൂമറാണ് തനിക്ക് ബാധിച്ചിരിക്കുന്നതെന്ന് നടന്‍ ഇര്‍ഫാന്‍ ഖാന്‍ പ്രസ്താവനയിലൂടെ അറിയിച്ചത്. തന്നെ സ്നേഹിക്കുന്നവരുടെ സ്നേഹവും ശക്തിയും തനിക്ക് പ്രതീക്ഷ തരുന്നതായും അദ്ദേഹം വ്യക്തമാക്കി.
ഈ മാസം ആദ്യമാണ് തനിയ്ക്ക് അപൂര്‍വ്വ രോഗമാണെന്ന് നടന്‍ ഇര്‍ഫാന്‍ ഖാന്‍ വെളിപ്പെടുത്തിയത്. മുംബൈയിലെ കോകിലാബെന്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന അദ്ദേഹത്തെ ഉടന്‍ തന്നെ വിദേശത്തേക്ക് ചികിത്സയ്ക്കായി കൊണ്ടുപോവുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
Comments