ഏറെ കോളിളക്കം സൃഷ്ടിച്ച ട്രംപിന്റേയും, പോണ്‍ താരം സ്റ്റോമി ഡാനിയലിന്റേയും വിവാദ വാര്‍ത്തകള്‍ക്ക് പരിഹാരം തേടി യുഎസ് പ്രസിഡന്റെ ഡൊണാള്‍ഡ് ട്രംപ് സ്വകാര്യ കോടതിയിലേയ്ക്ക്. ട്രംപും അദ്ദേഹത്തിന്റെ അറ്റോര്‍ണി മൈക്കിള്‍ കോഹനും അശ്ലീല താരം സ്റ്റോര്‍മി ഡാനിയേഴ്‌സിനെതിരായ കേസില്‍ നടപടിയ്‌ക്കൊരുങ്ങുകയാണ് സ്വകാര്യ വ്യവഹാരങ്ങളിലൂടെ അവര്‍ തര്‍ക്കങ്ങള്‍ ഉയര്‍ത്തുകയാണെന്ന് വ്യക്തമാക്കിയാണ് ട്രപും, കോഹനും ഫെഡറല്‍ ജഡ്ജിയെ സമീപിക്കാന്‍ ഒരുങ്ങുന്നത്.
എന്നാല്‍ സ്വകാര്യമായി കാര്യങ്ങള്‍ പരിഹരിക്കാനുള്ള ട്രംപിന്റെയും, കോഹന്റെയും തീരുമാനത്തെ ശക്തമായി എതിര്‍ക്കുമെന്ന് ഡാനിയേലിന്റെ അറ്റോര്‍ണി മൈക്കിള്‍ അവ്വാട്ടി ട്വിറ്ററിലൂടെ അറിയിച്ചു. 'ഇത് ജനാധിപത്യമാണ്, ഈ കാര്യം ജനങ്ങളുടെ ഉടമസ്ഥതയിലുള്ള ഒരു തുറന്ന കോടതിയില്‍ തന്നെ തീരുമാനിക്കേണ്ടതാണ്' അവ്വാട്ടി വ്യക്തമാക്കി.
2006ല്‍ നവേദയിലെ താഹോ ലേക്കില്‍ വെച്ച് നടന്ന ഗോള്‍ഫ് ടൂര്‍ണമെന്റിനിടയില്‍ ട്രംപ് തന്നെ ലൈംഗികമായി ഉപയോഗിച്ചിരുന്നുവെന്നാണ് നടി ആരോപണം ഉന്നയിച്ചിരുന്നത്. തിരഞ്ഞെടുപ്പ് പ്രചാരണം നടക്കുന്നതിനിടയില്‍ ട്രംപിനെതിരെ ലൈംഗിക ആരോപണം ഉന്നയിച്ച് സ്റ്റോമി ഡാനിയല്‍ രംഗത്തെത്തിയത് വന്‍ വിവാദത്തിന് കാരണമാവുകയും ചെയ്തിരുന്നു.
പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചാരണം നടക്കുന്നതിനിടയില്‍ ട്രംപിനെതിരെ ലൈംഗിക ആരോപണവുമായി നടി രംഗത്തെത്തിയതും, തുടര്‍ന്ന് ഇത് തടയുന്നതിനായി പണം നല്‍കിയതായും അന്ന് വാള്‍ സ്ട്രീറ്റ് ജേര്‍ണലാണ് റിപ്പോര്‍ട്ട് ചെയ്തത്. തുടര്‍ന്ന്, സ്റ്റോമി ഡാനിയലിന് നല്‍കിയത് ട്രംപിന്റെ സ്വന്തം പണമാണെന്നും, ഓര്‍ഗനൈസേഷനില്‍ നിന്നോ, പ്രചാരണ ഫണ്ടില്‍ നിന്നോ ഇതിനായി പണമെടുത്തു എന്നുള്ള വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും അഭിഭാഷകന്‍ മൈക്കിള്‍ കോഹെന്‍ വ്യക്തമാക്കി രംഗത്തെത്തിയിരുന്നു.
Comments