You are Here : Home / വെളളിത്തിര

മാധ്യമങ്ങൾക്കെതിരെ രൂക്ഷ വിമര്ശനവുമായി ഉഷ

Text Size  

Story Dated: Tuesday, April 10, 2018 02:02 hrs UTC

കോമണ്‍വെല്‍ത്ത് ഗെയിംസ് റിപ്പോര്‍ട്ട് ചെയ്യുന്ന മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരേ പൊട്ടിത്തെറിച്ച്‌ സ്പ്രിന്റ് റാണി പി.ടി. ഉഷ. ഗെയിംസില്‍ ഇന്ത്യയുടെ മെഡല്‍ നേട്ടത്തെ പ്രാദേശിക വികാരത്തില്‍ മുക്കിക്കളയുന്നതിലുള്ള രോഷമാണ് ചക് ദേ ഇന്ത്യയിലെ ഷാരൂഖ് ഖാന്റെ ഡയലോഗ് കടമെടുത്ത് ഉഷ ട്വിറ്ററിലൂടെ പ്രകടിപ്പിച്ചത്.
 
റിപ്പോര്‍ട്ടര്‍മാരേ: ഹരിയാണ ആണ്‍കുട്ടി വിജയിച്ചു, ഡെല്‍ഹി പെണ്‍കുട്ടി നേടി, ചെന്നൈ പെണ്‍കുട്ടി... പഞ്ചാബ് ആണ്‍കുട്ടി... സംസ്ഥാനങ്ങളില്ലാതെ ഇതൊന്നും നടക്കില്ലേ? അമേരിക്ക മെഡല്‍ നേടുമ്ബോള്‍ ഫ്ലോറിഡക്കാരന്‍ ആണ്‍കുട്ടി ജയിച്ചുവെന്നോ ടെക്സാസ് പെണ്‍കുട്ടി ജയിച്ചുവെന്നോ പറയുന്നത് കേള്‍ക്കാറുണ്ടോ? ഓസ്ട്രേലിയന്‍ വിജയത്തെ മെല്‍ബണ്‍ പെണ്‍കുട്ടിയുടെ വിജയമെന്ന് അവര്‍ പറയുന്നത് കേട്ടിട്ടുണ്ടോ? നോ ബൗണ്ടറീസ്, വണ്‍ നേഷന്‍ എന്നീ ഹാഷ്ടാഗുകളില്‍ ഉഷ ട്വീറ്റ് ചെയ്തു.
 
ഇതിനുശേഷമാണ് ചക് ദേ ഇന്ത്യയിലെ ഷാരൂഖിന്റെ ഡയലോഗിന്റെ വീഡിയോയും പൊസ്റ്റ് ചെയ്തത്. ഹോക്കി ടീമിലെ അംഗങ്ങള്‍ തങ്ങളുടെ സംസ്ഥാനങ്ങളുടെ പേരു പറയുമ്ബോള്‍ ഞാന്‍ നമ്മുടെ രാജ്യമായ ഇന്ത്യയുടെ പേര് മാത്രമേ കേള്‍ക്കുന്നുള്ളൂവെന്നാണ് പരിശീലകനായ ഷാരൂഖിന്റെ കബീര്‍ ഖാന്‍ പറയുന്നത്. ഇതുതന്നെയാണ് യഥാര്‍ഥ കളിക്കളത്തില്‍ ഉഷയും ആവര്‍ത്തിച്ചത്.
 
 
ഉഷയുടെ രോഷപ്രകടനം ഏതായാലും വെറുതെയായില്ല. കേന്ദ്ര കായികമന്ത്രിയും ഒളിമ്ബിക് വെള്ളി മെഡല്‍ ജേതാവുമായ രാജ്യവര്‍ധന്‍ സിങ് റാത്തോഡ് ഈ ട്വീറ്റ് റീട്വീറ്റ് ചെയ്തിട്ടുണ്ട്.
 
ഇന്ത്യയും ഇന്ത്യക്കാരും വിജയിക്കുമ്ബോള്‍ ഓരോ തവണയും നമ്മുടെ ദേശീയ പതാക ഉയര്‍ന്നുപൊങ്ങുന്നു. സംസ്ഥാനങ്ങളും കോര്‍പ്പറേറ്റുകളും സൗകര്യങ്ങള്‍ നല്‍കുന്നു. പക്ഷേ, നമ്മള്‍ നമ്മുടെ രാജ്യത്തിനുവേണ്ടിയും നമ്മുടെ പതാകയ്ക്കുവേണ്ടിയുമാണ് കളിക്കുന്നത്. ഏക് ഭാരത്, ശ്രേഷ്ഠ് ഭാരത്-ഉഷയ്ക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് റാത്തോഡ് കുറിച്ചു.
 
 
Twitter Ads info and privacy
ഉഷയുടെ അഭിപ്രായത്തിന് ട്വിറ്ററില്‍ മറ്റുള്ളവരില്‍ നിന്നും വലിയ പിന്തുണയാണ് ലഭിക്കുന്നത്. ഇവര്‍ക്കുള്ള മറുപടിയായി ശശി തരൂരിന്റെ ഉരു ഉദ്ധരിണി കൊണ്ട് ഉഷ പിന്നീട് തന്റെ നിലപാട് ഒന്നുകൂടി പ്രഖ്യാപിക്കുകയും ചെയ്തു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.