തനിക്കിനി അഭിനയിച്ചേ മതിയാകുവെന്ന് പഴയകാല നടി ചാര്‍മിള. സിനിമയില്‍ അഭിനയിച്ചിരുന്ന കാലത്ത് കൈയ്യില്‍ ഒരുപാടു പണം ഉണ്ടായിരുന്നെന്നും എന്നാല്‍ സമ്ബാദിച്ചതെല്ലാം ഭര്‍ത്താവിനൊപ്പം അടിച്ചുപൊളിച്ചു തീര്‍ത്തുവെന്നും ചാര്‍മിള പറയുന്നു. തന്റെ മകന്റെ പഠന ചിലവ് നിര്‍വ്വഹിക്കുന്നത് തമിഴ് നടന്‍ വിശാലാണെന്നും അമമ കിടപ്പിലാണെന്നും തനിക്കിനി അഭനയിക്കുക മാത്രമെ വഴിയുള്ളൂവെന്നും ചാര്‍മിള പറയുന്നു.
ചാര്‍മിളയുടെ വാക്കുകളിലേയ്ക്ക്-
മലയാളത്തിലും തമിഴിലുമൊക്കെയായി 65 ഓളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ഇതില്‍ 50 ഓളം സിനിമകളില്‍ നായികയായിരുന്നു. ഒരുപാട് പണം കയ്യില്‍ കിട്ടി. എന്നാല്‍ വേണ്ട പോലെ സൂക്ഷിക്കാന്‍ കഴിഞ്ഞില്ല. അതിനാല്‍ തന്നെ പണത്തിനായി ഇപ്പോഴും ഏറെ കഷ്ടപ്പെടുന്നുണ്ട്. ചെറുപ്പകാലത്ത് അഭിനയത്തിലൂടെ ഒരുപാട് പണം കയ്യില്‍ വന്നിരുന്നു. അന്ന് അടിച്ചുപൊളിച്ചു നടന്നു. സിനിമയില്‍ നിന്നു സമ്ബാദിച്ചതെല്ലാം ഭര്‍ത്താവിനൊപ്പം ആഘോഷിച്ചു തീര്‍ത്തു. പിന്നീട് വിവാഹമോചനത്തിനു ശേഷം ജീവിക്കാന്‍ ഒരു മാര്‍ഗവും ഇല്ല എന്ന അവസ്ഥ ആയിത്തീര്‍ന്നു.
ഒരുമകനുണ്ട്. അവന്റെ പഠനച്ചെലവ് നോക്കുന്നത് നടന്‍ വിശാലാണ്. തമിഴിലെ താര സംഘടനയായ നടികര്‍ സംഘം അത്യാവശ്യം പണം നല്‍കി സഹായിക്കാറുണ്ട്. രാജേഷുമായുള്ള വിവാഹജീവിതം ഒരുതരം ആഘോഷം തന്നെയാക്കി മാറ്റുകയായിരുന്നു. എന്നാല്‍ പിരിഞ്ഞതിനു ശേഷം തനിക്കായിരുന്നു നഷ്ടങ്ങളെല്ലാം. സാലിഗ്രാമത്തിലുണ്ടായിരുന്ന എന്റെ ഫ്‌ളാറ്റ് വില്‍ക്കേണ്ടിവന്നു.
ചെന്നൈയിലെ വിരുഗംപാക്കത്ത് ലീസിനെടുത്ത വീട്ടിലാണ് ഇപ്പോള്‍ താമസിക്കുന്നത്. അമ്മ കിടപ്പിലാണ്. ഷൂട്ടിങിനായി വരുമ്ബോള്‍ അമ്മയെ പരിചരിക്കാനും മറ്റുമായി 10,000 രൂപ ശമ്ബളത്തിന് ഒരു വീട്ടുജോലിക്കാരിയെ നിര്‍ത്തിയിട്ടുണ്ട്. ഷൂട്ടിങ് കഴിഞ്ഞ് വീടെത്തുമ്ബോഴേയ്ക്കും കടം തന്നവര്‍ എന്നെ തേടിയെത്തും. ഇത്തരമൊരു സാഹചര്യത്തില്‍ തനിക്ക് അഭിനയിച്ചേ മതിയാവൂ. അതുകൊണ്ടാണ് മലയാളത്തിലും തമിഴിലും അഭിനയിക്കാന്‍ വീണ്ടും തയാറായതെന്നും ചാര്‍മിള പറയുന്നു.
Comments