സാജിത് യഹിയ മഞ്ജു വാര്യരെ നായികയാക്കി സംവിധാനം ചെയ്യുന്ന 'മോഹന്‍ലാല്‍' ചിത്രത്തിന് സ്റ്റേ. തിരക്കഥാകൃത്ത് കലവൂര്‍ രവികുമാര്‍ നല്കിയ ഹര്‍ജി പരിഗണിച്ചാണ് തൃശ്ശൂര്‍ അതിവേഗ കോടതി ചിത്രത്തിന്റെ പ്രദര്‍ശനം സ്റ്റേ ചെയ്തത്. മഞ്ജു വാര്യര്‍ മീനുക്കുട്ടി എന്ന മോഹന്‍ലാല്‍ ഫാനിനെ അവതരിപ്പിക്കുന്നതാണ് ചിത്രം. 'മോഹന്‍ലാലിനെ എനിക്കിപ്പോള്‍ ഭയങ്കര പേടിയാണ്' എന്ന കഥാസമാഹാരത്തെ അനുകരിച്ചാണ് മോഹന്‍ലാല്‍ എന്ന ചിത്രമെന്ന് ആരോപണമുയര്‍ത്തിയാണ് രവികുമാര്‍ പരാതി നല്‍കിയിരിക്കുന്നത്.
വിഷുവിന്റെ തലേന്നാണ് മഞ്ജുവാര്യരുടെ ചിത്രത്തിന് റിലീസ് തീരുമാനിച്ചിരുന്നത്. ചിത്രത്തിന്റെ തിരക്കഥ ചിത്രത്തിന്റെ തിരക്കഥ കോപ്പിയാണെന്ന് ആരോപിച്ച് നേരത്തെ ഫെഫ്കയ്ക്കും രവികുമാര്‍ പരാതി നല്‍കിയിരുന്നു. ഇതു തന്റെ കുട്ടികള്‍ക്കുവേണ്ടിയുള്ള കഥയാണെന്നും. ഇവര്‍ എന്നെ പല തരത്തിലും അപമാനിച്ചതുകൊണ്ടാണ് തനിക്ക് കേസുമായി മുന്നോട്ടു പോകേണ്ടി വന്നതെന്നും രവികുമാര്‍ പറയുന്നു. ഒരുക്കിയിരിക്കുന്നത് സുനീഷ് വാരനാടാണ്.
Comments