ആള്‍ക്കൂട്ട ക്രൂരതയ്ക്ക് വിധേയനായി കൊല്ലപ്പെട്ട അട്ടപ്പാടി സ്വദേശിയായ മധുവിന്റെ ജീവിതകഥ വെള്ളിത്തിരയിലേക്ക്. ഭക്ഷണം മോഷ്ടിച്ചു എന്നാരോപിച്ചാണ് ആള്‍ക്കൂട്ടം ആദിവാസി യുവാവായ മധുവിനെ മര്‍ദ്ദിച്ചു കൊലപ്പെടുത്തിയത്.
മധു എന്നാണ് ചിത്രത്തിന് നല്‍കിയിരിക്കുന്ന പേര്. അച്ഛന്റെ പൊന്നുമക്കള്, മായക്കാഴ്ച എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്ത അഖിലേഷ് ഗുരുവിലാനാണ് ചിത്രം ഒരുക്കുന്നത്.
അലീനാ ഫിലിംസ് സ്ട്രൈയിറ്റ് ലൈന്‍ സിനിമാസുമായി ചേര്‍ന്ന് ലിസി എലിസബത്ത് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ കാസ്റ്റിങ് പുരോഗമിക്കുകയാണ്.
Comments