അറുപത്തിയഞ്ചാമത് ദേശീയ പുരസ്കാര പ്രഖ്യാപനത്തില്‍ ഒരു നൊമ്ബരമായി നിന്നത് നടി ശ്രീദേവിയായിരുന്നു. രവി ഉദ്യാവര്‍ സംവിധാനം ചെയ്ത മോം എന്ന ചിത്രത്തിലൂടെ ഇത്തവണത്തെ മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം സ്വന്തമാക്കിയത് ശ്രീദേവിയാണ്. കഴിഞ്ഞ ഫെബ്രുവരി ഇരുപത്തിനാലിനാണ് ഇന്ത്യന്‍ സിനിമാലോകത്തെയും ആരാധകരെയും ദുഃഖത്തിലാഴ്ത്തി ശ്രീദേവി വിട പറഞ്ഞത്.
ശ്രീദേവിയുടെ ആദ്യ ദേശീയ പുരസ്കാരമാണിത്. ഈയവസരത്തില്‍ ശ്രീദേവി ഉണ്ടായിരുന്നെങ്കിലെന്ന് ആഗ്രഹിച്ച് പോകുന്നുവെന്നും അവര്‍ മികച്ചൊരു നടി മാത്രമല്ല മികച്ച ഭാര്യയും അമ്മയുമാണെന്നും ശ്രീദേവിയെ പുരസ്കാരത്തിനായി പരിഗണിച്ച ജൂറിയോടും ഭാരത സര്‍ക്കാരിനോടും നന്ദി അറിയിക്കുന്നുവെന്നും ശ്രീദേവിയുടെ ഭര്‍ത്താവ് ബോണി കപൂര്‍ മക്കളായ ജാന്‍വി ഖുശി എന്നിവര്‍ പത്രക്കുറിപ്പിലൂടെ പ്രതികരണമറിയിച്ചു.
പത്രക്കുറിപ്പില്‍ നിന്ന്
"മോം എന്ന ചിത്രത്തിലെ ശ്രീദേവിയുടെ അഭിനയത്തിന് അവര്‍ക്ക് മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം ജൂറി നല്കി എന്നറിഞ്ഞതില്‍ ഞങ്ങള്‍ ഒരുപാടു സന്തോഷിക്കുന്നു. ഇത് ഞങ്ങള്‍ക്ക് വളരെ പ്രത്യേകതയുള്ള നിമിഷങ്ങളാണ്. ശ്രീദേവി എന്നും ഒരു പെര്‍ഫെക്ഷനിസ്റ്റ് ആയിരുന്നു. അതവര് ചെയ്ത മുന്നൂറിലധികം ചിത്രങ്ങളില്‍ വ്യക്തവുമായിരുന്നു. അവര്‍ വെറുമൊരു മികച്ച നടി മാത്രമല്ല, മികച്ച ഒരു ഭാര്യയും അമ്മയും കൂടിയാണ്. അവരുടെ ജീവിതവും അതിന്റെ നേട്ടങ്ങളും ആഘോഷിക്കാനുള്ള സമയമാണിത്. അവരിപ്പോള്‍ ഞങ്ങളുടെ കൂടെയില്ല. പക്ഷെ അവരുടെ പൈതൃകം അതെന്നും നിലനില്ക്കും.
ഭാരത സര്‍ക്കാരിനോടും ജൂറി അംഗങ്ങളോടും ഈ ആദരവിന് നന്ദി ഞങ്ങള്‍ നന്ദി അറിയിക്കുന്നു. ആശംസകളറിയിച്ച ഞങ്ങളുടെ എല്ലാ സുഹൃത്തുക്കളോടും ശ്രീദേവിയുടെ ആരാധകരോടും ഞങ്ങള്‍ ഈയവസരത്തില്‍ നന്ദിയറിയിക്കുന്നു".
നന്ദി
ജാന്‍വി, ഖുശി, ബോണി കപൂര്‍
'ഞാന്‍ വളരെ വികാരാധീനാണ്. ശ്രീദേവി ഇവിടെ ഉണ്ടായിരുന്നുവെങ്കില്‍ എന്നാഗ്രഹിച്ചു പോകുന്നു, ഇതവരുടെ ആദ്യത്തെ ദേശീയ പുരസ്കാരമാണ്. ഒരുപാട് കാര്യങ്ങള്‍ മനസിലേക്ക് കടന്നു വരുന്നു, അവര്‍ ഇവിടെ ഉണ്ടാടിയിരുന്നെങ്കില് എന്ന് ആഗ്രഹിച്ചു പോകുന്നു' എന്നായിരുന്നു പുരസ്കാര വിവരമറിഞ്ഞ ശേഷം ബോണികപൂറിന്റെ ആദ്യ പ്രതികരണം.
ഫിലിം ഫെയര്‍ പുരസ്കാരങ്ങള്‍ ഉള്‍പ്പടെ നിരവധി പുരസ്കാരങ്ങള്‍ ശ്രീദേവിയെ തേടിയെത്തിയിട്ടുണ്ട്. രാജ്യം 2013ല്‍ പത്മശ്രീ നല്‍കിയും അവരെ ആദരിച്ചു. എന്നാല്‍ ആദ്യമായാണ് ദേശീയ പുരസ്കാരം ഈ അഭിനയ പ്രതിഭയെ തേടിയെതുന്നത്. എന്നാല്‍ അത് സ്വീകരിക്കാന്‍ ശ്രീദേവിയില്ല എന്നതാണ് അവരെ സ്നേഹിക്കുന്നവരെയും ആരാധിക്കുന്നവരെയും കണ്ണീരിലാഴ്ത്തുന്നത്.
Boney Kapoor On Sridevi winning National Award Sridevi best actress Mom Film
Comments