ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപന വേദിയില്‍ താരമായി മലയാള ചലച്ചിത്ര ലോകം. ഫഹദ് ഫാസിലും ജയരാജും പാര്‍വതിയും മലയാളത്തിന്റെ അഭി മാനമായി പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടി. ബോളിവുഡ് ചിത്രം മോമിലെ അഭിനയത്തിന് അന്തരിച്ച നടി ശ്രീദേവി മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടു. ബംഗാളി ചിത്രമായ നഗര്‍ കീര്‍ത്തനിലെ അഭിനയത്തിന് റിഥി സെന്‍ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടു.
സഹനടനായി തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലെ അഭിനയത്തിന് ഫഹദ് ഫാസിലും സഹനടിയായി ഹിന്ദി ചിത്രമായ ഇരാദായിലെ അഭിനയത്തിന് ദിവ്യ ദത്തയും തിരഞ്ഞെടുക്കപ്പെട്ടു. മികച്ച ചിത്രം വില്ലേജ് റോക്ക് സ്റ്റാര്‍സ് (അസം). മികച്ച സംവിധായകന്‍ ജയരാജ് (ഭയാനകം).
വിവിധ പുരസ്‌കാരങ്ങളാണ് ഇത്തവണയും മലയാളം വാരിക്കൂട്ടിയത്. തൊണ്ടിമുതലും ദൃക്‌സാക്ഷിയും ചിത്രത്തേയും മലയാള സിനിമകളേയും ജൂറി ചെയര്‍മാന്‍ ശേഖര്‍ കപൂര്‍ വാഴ്ത്തിയതു മലയാളത്തിന് അഭിമാന നിമിഷമായി. മികച്ച മലയാള ചിത്രമായി തൊണ്ടിമുതലും ദൃക്‌സാക്ഷിയും തിരഞ്ഞെടുക്കപ്പെട്ടു. മികച്ച തിരക്കഥയ്ക്കുള്ള പുരസ്‌കാരവും തൊണ്ടിമുതല്‍ നേടി. സജീവ് പാഴൂരാണ് തൊണ്ടിമുതലിനു തിരക്കഥയൊരുക്കിയത്. ഇറാഖില്‍ കുടുങ്ങിപ്പോയ നഴ്‌സുമാരെ രക്ഷപ്പെടുത്തുന്നതു പ്രമേയവുമായെത്തിയ ടേക്ക് ഓഫ് എന്ന ചിത്രത്തിനും നടി പാര്‍വതിക്കും പ്രത്യേക ജൂറി പരാമര്‍ശം.
മികച്ച പ്രൊഡക്ഷന്‍ ഡിസൈനിങ്ങിനുള്ള പുരസ്‌കാരവും ടേക്ക് ഓഫ് നേടി. സംവിധായകന്‍ ശേഖര്‍ കപൂറാണു പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. കഥേതര വിഭാഗത്തില്‍ മലയാളിയായ അനീസ് കെ മാപ്പിളയുടെ സ്ലേവ് ജനസിസ് ആണ് പുരസ്‌കാരം നേടിയത്. വയനാട്ടിലെ പണിയ സമുദായത്തെക്കുറിച്ചുള്ള ചിത്രമാണ് സ്ലേവ് ജനസിസ്.
മറ്റ് പുരസ്‌കാരങ്ങള്‍:
മികച്ച ചിത്രം: വില്ലേജ് റോക്ക് സ്റ്റാര്‍ (അസം)
മികച്ച ജനപ്രിയ ചിത്രം- ബാഹുബലി 2
ദാദാ സാഹെബ് ഫാല്‍ക്കെ പുരസ്‌കാരം: വിനോദ് ഖന്ന
മികച്ച സംവിധായകന്‍- ജയരാജ് (ഭയാനകം)
സാമൂഹിക പ്രസക്തിയുള്ള ചിത്രം: ആളൊരുക്കം
ദേശീയോദ്ഗ്രഥനം: ചിത്രം: ധപ്പ
മികച്ച ഗായകന്‍- കെ.ജെ. യേശുദാസ് (ഗാനം- പോയ് മറഞ്ഞ കാലം (ഭയാനകം))
സഹനടി- ദിവ്യ ദത്ത (ഇരാദാ- ഹിന്ദി)
മികച്ച നടി- ശ്രീദേവി (ചിത്രം-മോം)
നടന്‍- റിഥി സെന്‍ (നഗര്‍ കീര്‍ത്തന്‍)
സഹനടന്‍- ഫഹദ് ഫാസില്‍
മികച്ച തിരക്കഥ (ഒറിജിനല്‍)- തൊണ്ടിമുതലും ദൃക്സാക്ഷിയും (സജീവ് പാഴൂര്‍)
തിരക്കഥ (അഡാപ്റ്റഡ്)- ജയരാജ് (ചിത്രം: ഭയാനകം)
ഛായാഗ്രഹണം- ഭയാനകം
സംഗീതം- എ.ആര്‍.റഹ്മാന്‍ (കാട്രു വെളിയിടൈ)
പശ്ചാത്തല സംഗീതം- എ.ആര്‍.റഹ്മാന്‍
മികച്ച മെയ്ക് അപ് ആര്‍ടിസ്റ്റ്- രാം രജത് (നഗര്‍ കീര്‍ത്തന്‍)
കോസ്റ്റ്യൂം- ഗോവിന്ദ മണ്ഡല്‍
പ്രൊഡക്ഷന്‍ ഡിസൈന്‍- സന്തോഷ് രാജന്‍ (ടേക്ക് ഓഫ്)
എഡിറ്റിങ്- റീമ ദാസ് (വില്ലേജ് റോക്ക് സ്റ്റാര്‍)
വിവിധ ഭാഷകളിലെ മികച്ച ചിത്രം
ഹിന്ദി - ന്യൂട്ടന്‍
തമിഴ് - ടു ലെറ്റ്
ഒറിയ - ഹലോ ആര്‍സി
ബംഗാളി - മയൂരക്ഷി
ജസാറി - സിന്‍ജാര്‍
തുളു - പഡായി
ലഡാക്കി - വോക്കിങ് വിത് ദി വിന്‍ഡ്
കന്നഡ- ഹെബ്ബട്ടു രാമക്ക
തെലുങ്ക് - ഗാസി
സ്‌പെഷല്‍ എഫക്‌ട്‌സ്, മികച്ച ആക്ഷന്‍ ഡയറക്ഷന്‍- ബാഹുബലി 2
മികച്ച ഷോര്‍ട് ഫിലിം (ഫിക്ഷന്‍) - മയ്യത്ത് (മറാത്തി ചിത്രം)
സാമൂഹിക വിഷയങ്ങളെക്കുറിച്ചുള്ള ചിത്രങ്ങള്‍ - ഐ ആം ബോണി, വേല്‍ ഡണ്‍
പ്രത്യേക പരാമര്‍ശം
പാര്‍വതി (ടേക്ക് ഓഫ്)
പങ്കജ് ത്രിപാഠി (ന്യൂട്ടന്‍)
മോര്‍ഖ്യ (മറാത്തി ചിത്രം)
ഹലോ ആര്‍സി (ഒഡീഷ ചിത്രം)
പ്രത്യേക ജൂറി പുരസ്‌കാരം - എ വെരി ഓള്‍ഡ് മാന്‍ വിത് ഇനോര്‍മസ് വിങ്‌സ്
എജ്യുക്കേഷനല്‍ ചിത്രം - ദി ഗേള്‍സ് വി വേര്‍ ആന്‍ഡ് ദി വിമന്‍ വി വേര്‍
നോണ്‍ ഫീച്ചര്‍ ചിത്രം - വാട്ടര്‍ ബേബി
Comments