ഹര്‍ത്താലിന്റെ പേരില്‍ പോക്കിരിത്തരരം നടത്തുകയാണെന്ന് പാര്‍വ്വതി. ജമ്മു കാശ്മീരിലെ കഠ്്വയില്‍ എട്ടു വയസ്സുകാരി ആസിഫയെ തട്ടിക്കൊണ്ടുപോയി നിരവധി പേര് അതിക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് ഇന്ന് ഹര്‍ത്താലാണെന്ന വ്യാജ പ്രചരണം നടന്നിരുന്നു.
ഒരു സംഘടനയുടെയും പിന്തുണയില്ലാതെ നടത്തുന്ന ഹര്‍ത്താലില്‍ സഹകരിക്കണമെന്നാവശ്യപ്പെട്ടുള്ള സന്ദേശങ്ങളായിരുന്നു പുറത്തുവന്നത്. സാമൂഹ്യമാധ്യമങ്ങളില്‍ കൂടുയുള്ള ഈ വ്യാജപ്രചാരണം ശക്തമായതോടെ സംസ്ഥാനത്തെ പല ഭാഗങ്ങളായി കടകമ്ബോളങ്ങള്‍ ഉള്‍പ്പെടെ നിരവധി സര്‍വ്വീസുകള്‍ മുടങ്ങിയിരുന്നു.
ഹര്‍ത്താലിന്റെ പേരില്‍ പോക്കിരിത്തരം നടത്തുകയാണെന്ന ട്വീറ്റുമായി പാര്‍വ്വതി രംഗത്തെത്തി. വഴി തടയുകയും റോഡിലിറങ്ങി ആളുകള്‍ അസഭ്യം പറയുകയും ചെയ്യുകയാണ്. കോഴിക്കോട് വിമാനത്താവളം-ചെമ്മാട്-കൊടിഞ്ഞി-താനൂര്‍ റോഡിലാണ് പ്രശ്നം. ഈ സന്ദേശം എത്രയും വേഗം ആളുകളില്‍ എത്തിക്കണം, സുരക്ഷിതാരി ഇരിക്കുകയും വേണം. പൊലീസ് സ്ഥലത്തെത്തി ആളുകളെ അറസ്റ്റ് ചെയ്യുന്നുണ്ട്. ട്വിറ്ററിലൂടെയായിരുന്നു പാര്‍വ്വതിയുടെ പ്രതികരണം.
Comments