ദിലീപിന് ഇനി വിദേശത്ത് പറക്കാം. എറണാകുളം ജില്ലാ കോടതിയാണ് വിദേശത്ത് പോകാന്‍ ദിലീപിന് അനുമതി നല്‍കിയത്. പക്ഷേ ഈ അനുമതി സ്വകാര്യ താത്പര്യങ്ങള്‍ക്ക് അല്ലെന്ന് മാത്രം. കമ്മാരസംഭവത്തിന്റെ റിലീസിനായി ദുബായ്, സിംഗപ്പൂര്‍ എന്നിവിടങ്ങളില്‍ പോകാനാണ് അനുമതി.
10 ദിവസത്തേയ്ക്കാണ് അനുമതി നല്‍കിയിരിക്കുന്നത്. ഏപ്രില്‍ 25 മുതല്‍ മെയ് നാലു വരെയാണ് ദിലീപിന് വിദേശയാത്രയ്ക്കുള്ള അനുമതി ലഭിച്ചിരിക്കുന്നത്. വിഷു റിലീസായി തിയേറ്ററുകളിലെത്തിയ ചിത്രം ഈ മാസം അവസാനത്തോടെ ഇന്ത്യയ്ക്ക് പുറത്ത് റിലീസ് ചെയ്യും. ചെന്നൈയിലും ചിത്രം റിലീസിനെത്തിയിരുന്നു.
Comments