You are Here : Home / വെളളിത്തിര

താല്‍പര്യമില്ലാത്തതിനോട് നോ പറയാൻ ഞാന്‍ പഠിച്ചു

Text Size  

Story Dated: Sunday, April 22, 2018 04:05 hrs UTC

സിനിമാ ലോകത്തെ പിടിച്ചുലയ്ക്കുന്ന കാസ്റ്റിങ് കൗച്ച്‌ വിവാദങ്ങളെ കുറിച്ച്‌ പ്രതികരണവുമായി നടി രമ്യ നമ്ബീശന്‍. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു രമ്യയുടെ പ്രതികരണം.
 
'സത്യങ്ങള്‍ ഞാന്‍ മറച്ച്‌ വെയ്ക്കുന്നില്ല, എന്റെ സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും അവര്‍ക്ക് നേരിടേണ്ടി വന്ന മോശം അനുഭവങ്ങളെ കുറിച്ച്‌ പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. പക്ഷെ ഭാഗ്യവശാല്‍ എനിക്ക് അത്തരം അനുഭവങ്ങളിലൂടെ പോകേണ്ടി വന്നിട്ടില്ല. ഞാനെന്താണ് ചെയ്യുന്നതെന്ന് എനിക്ക് നന്നായി അറിയാം. എനിക്ക് താല്‍പര്യമില്ലാത്തതിനോട് നോ പറയാനും ഞാന്‍ പഠിച്ചു കഴിഞ്ഞു.
 
 
 
എന്റെ സുഹൃത്തുക്കള്‍ക്കുണ്ടായ അത്തരം അനുഭവങ്ങള്‍ എന്നെ വേദനിപ്പിക്കുന്നുണ്ട്. എനിക്ക് അത്തരം ഒരു സാഹചര്യം ഉണ്ടായിട്ടില്ല. എന്ന് കരുതി അങ്ങനെയില്ലെന്ന് എനിക്ക് പറയാന്‍ സാധിക്കില്ല.
 
 
 
എല്ലാവരും ഇതേ കുറിച്ച്‌ തുറന്ന് സംസാരിക്കണം, ഇതിലൂടെ മാത്രമേ ഇത്തരം സാഹചര്യങ്ങള്‍ ഇല്ലാതാക്കാന്‍ സാധിക്കൂ. ഇപ്പോള്‍ നമുക്ക് ജനങ്ങളോട് സംസാരിക്കാന്‍ നിരവധി വേദികളുണ്ട്. ഇതൊന്നും സിനിമാ മേഖലയില്‍ മാത്രം ഉള്ള പ്രശ്‌നങ്ങളല്ല, എല്ലായിടത്തുമുണ്ട്. അത് കൊണ്ട് തന്നെ ഇതിനെ എതിര്‍ക്കാന്‍ സ്ത്രീകള്‍ ധൈര്യമായി മുന്നോട്ട് വരണം.'- രമ്യ പറയുന്നു.
 
 
 
മുന്‍കാലങ്ങളില്‍ തിരക്കഥ നോക്കി ചിത്രങ്ങള്‍ തെരഞ്ഞെടുക്കുന്നതില്‍ തനിക്ക് വീഴ്ച പറ്റിയിട്ടുണ്ടെന്ന് പറഞ്ഞ രമ്യ ഇപ്പോള്‍ താന്‍ കൂടുതല്‍ സെലക്ടീവായെന്നും പറയുന്നു. ചിത്രങ്ങള്‍ ചെയ്യുവാന്‍ തിരക്കൊന്നുമില്ല, നല്ല ചിത്രങ്ങള്‍ക്കായി എത്രനാള്‍ കാത്തിരിക്കാനും തയ്യാറാണെന്നും താരം പറയുന്നുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.