You are Here : Home / വെളളിത്തിര

ഇതിഹാസങ്ങള്‍ക്കൊപ്പം നില്‍ക്കാന്‍ കഴിഞ്ഞത് ജീവിതത്തിലെ ഭാഗ്യം

Text Size  

Story Dated: Monday, May 07, 2018 03:39 hrs UTC

മമ്മൂട്ടിയ്ക്കും മോഹന്‍ലാലിനുമൊപ്പം നില്‍ക്കാന്‍ കഴിഞ്ഞത് വലിയ ഭാഗ്യമായി കരുതുന്നതായി തെന്നിന്ത്യന്‍ താരം സൂര്യ. കാര്യവട്ടം ഗ്രീന്‍ഫീല്‍ഡില്‍ നടന്ന അമ്മ മഴവില്ല് മെഗാഷോ കാണാന്‍ സൂര്യയും എത്തി. വേദിയില്‍ രണ്ട് ഇതിഹാസങ്ങള്‍ക്കൊപ്പം നില്‍ക്കാന്‍ കഴിഞ്ഞത് ജീവിതത്തിലെ വലിയ ഭാഗ്യമായി കരുതുന്നുവെന്നാണ് സൂര്യ പ്രതികരിച്ചത്. ഇന്ത്യന്‍ സിനിമയ്ക്ക് പ്രചോദനമാണ് മലയാള സിനിമയെന്നും ഇവിടെ നിന്നും ഒരുപാട് കാര്യങ്ങള്‍ പഠിക്കാനുണ്ടെന്നും സൂര്യ പറഞ്ഞു.

തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ സൂര്യയെ നടന്‍ ദേവനാണ് സ്വീകരിച്ചത്. മോഹന്‍ലാല്‍ നേരിട്ട് ക്ഷണിച്ചതിലുള്ള സന്തോഷവും സൂര്യ പങ്കിട്ടു. മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിച്ചായിരുന്നു സൂര്യയെ ആദരിച്ചത്. വേദിയില്‍ വെച്ച്‌ സൂര്യ മമ്മൂട്ടിയെ ഞെട്ടിക്കുകയും ചെയ്തു. മമ്മൂട്ടിയുടെയും സുല്‍ഫത്തിന്റെയും 39ാം വിവാഹ വാര്‍ഷികം പരസ്യമായി സൂര്യ വെളിപ്പെടുത്തിയത് മമ്മൂട്ടിയ്ക്ക് സര്‍പ്രൈസ് ആയി.

സൂര്യയും മോഹന്‍ലാലും ചേര്‍ന്ന് മമ്മൂട്ടിക്ക് വിവാഹാശംസകളും നേര്‍ന്നു. മമ്മൂട്ടിയുടെ ഗ്ലാമറിന്റെ രഹസ്യവും സൂര്യ ആരാഞ്ഞു. സൂര്യയുടെ ഈ ചോദ്യത്തെ ആരാധകര്‍ ആവേശത്തോടെയാണ് വരവേറ്റത്. മമ്മൂട്ടിയുടെ പുതിയ തെലുങ്ക് ചിത്രം യാത്രയില്‍ സൂര്യയും ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ടെന്നും സൂര്യ വെളിപ്പെടുത്തി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.