കൊച്ചിയില്‍ നടി ആക്രമിക്കപ്പെച്ച കേസില്‍ വിചരണവേളയില്‍ നടിക്കു പുറമെ സാക്ഷികള്‍ക്കും പോലീസ് സംരക്ഷണം നല്‍കും. സാക്ഷികളെ ഭീഷണിപ്പെടുത്തി കേസ് അട്ടിമറിക്കാന്‍ നീക്കം നടക്കുന്നുവെന്ന ആശങ്ക ശക്തമായിരുന്നു. ഈ സാഹചര്യത്തിലാണു നടി അപേക്ഷയുമായി കോടതിയെ സമീപിച്ചത്. നടിയോ സാക്ഷികളൊ ആവശ്യപ്പെടുന്ന പക്ഷം സുരക്ഷ നല്‍കണം എന്ന് പോലീസ് മേധാവിക്കു നിര്‍ദേശം നല്‍കിരുന്നു. സാക്ഷികള്‍ പോലീസ് സംരക്ഷണം ആവശ്യപ്പെട്ടാല്‍ അനുവദിക്കണം എന്നാണ് ക്രിമിനല്‍ ചട്ടം അനുശാസിക്കുന്നത്.
വനിത ജഡ്ജി കേസ് കേള്‍ക്കണം എന്നു നടി ആവശയ്യപ്പെട്ടിരുന്നു എങ്കിലും ഇത് അനുവദിച്ചില്ല. ഇതിനു പിന്നാലെയായിരുന്നു സാക്ഷികള്‍ക്ക് സംരക്ഷണം ആവശ്യപ്പെട്ട്ത്. ഏറെ വിവാദങ്ങള്‍ സൃഷ്ട്ടിച്ച കേസില്‍ മഞ്ജു വാര്യര്‍, രമ്യ നമ്ബീശന്‍, റിമി ടോമി, കുഞ്ചാക്കോ ബോബന്‍, എന്നിവര്‍ക്കാണ് പോലീസ് സംരക്ഷണം ഏര്‍പ്പെടുത്തുന്നത്. ഇവര്‍ എല്ലാവരും മൊഴി നല്‍കിയാല്‍ പ്രോസിക്യൂഷന്‍ വാദങ്ങള്‍ ലക്ഷ്യത്തില്‍ എത്തും എന്നാണ് വിലയിരുത്തല്‍.
ഏറെ വിവാദങ്ങള്‍ക്കും മലയാള സിനിമയില്‍ പരിവര്‍ത്തനത്തിനും തുടക്കമിട്ട കേസില്‍ പള്‍സര്‍ സുനി, വിജീഷ്, മണികണ്ഠന്‍, വടിവാള്‍ സലിം, മാര്‍ട്ടിന്‍, പ്രതിപ്, ചാര്‍ലി, നടന്‍ ദിലീപ്, തുട്ങ്ങിയവരാണു പ്രതികള്‍. ദിലീപും മഞ്ജു വാര്യരും തമ്മിലുള്ള കുടുംബ പ്രശ്നങ്ങളാണു നടിയെ ആക്രമിക്കുന്നതിലേയ്ക്ക് കാര്യങ്ങള്‍ എത്തിച്ചത് എന്നാണു പ്രോസിക്യൂഷന്‍ വാദം. നടി ആക്രമിച്ച കേസില്‍ രണ്ടാമത്തെ കുറ്റപത്രത്തിലാണ് ദിലീപിനെ എട്ടാം പ്രതിയാക്കിരിക്കുന്നത്. ദിലീപിനെതിരെ ഗൂഢലോചനയും കൂട്ട ബലാത്സംഗവും അടക്കമുള്ള കുറ്റങ്ങളാണ് ചുമത്തിരിക്കുന്നത്.
Comments