മുന്കാലത്തിലെ വിഖ്യാത തെന്നിന്ത്യന്‍ നടി സാവിത്രിയുടെ കഥ പറഞ്ഞ മഹാനടിക്ക് തെലുങ്ക് സംസ്ഥാനങ്ങളില്‍ വന്‍ വരവേല്‍പ്പ്. നാഗ് അശ്വിന് സംവിധാനം ചെയ്ത ചിത്രത്തില്‍ സാവിത്രിയായി കീര്‍ത്തി സുരേഷ് എത്തിയപ്പോള്‍ ജെമിനി ഗണേശനായി ദുല്‍ഖര്‍ തെലുങ്കില്‍ അരങ്ങേറ്റം കുറിച്ചു. ഇരുവരുടെയും പ്രകടനത്തെ പുകഴ്ത്തി സിനിമയിലെ പ്രമുഖര്‍ തന്നെ രംഗത്തെത്തിയിട്ടുണ്ട്. കീര്‍ത്തി സാവിത്രിയെ അനുകരിക്കുകയല്ല, ജീവന് നല്കി എത്തിക്കുകയായിരുന്നുവെന്നും ഏറ്റവും മികച്ച പ്രകടമാണെന്നും പറഞ്ഞ ബാഹുബലി സംവിധായകന് ദുല്‍ഖര്‍ സല്‍മാന്റെ പ്രകടനം സവിശേഷമാണെന്നും താന്‍ ഇപ്പോള്‍ ദുല്‍ഖറിന്റെ ഫാനാണെന്നുമാണ് പറയുന്നു
Comments