You are Here : Home / വെളളിത്തിര

നീ ഇത്രയ്ക്ക് സുഖിക്കണ്ടടീ..

Text Size  

Story Dated: Monday, May 28, 2018 03:52 hrs UTC

സോഷ്യല്‍ മീഡിയയില്‍ ആക്രമണങ്ങള്‍ക്ക് എപ്പോഴും ഇരകളാകുന്നത് സെലിബ്രിറ്റീസ് ആണ്. പ്രത്യേകിച്ച്‌ സ്ത്രീകളുടെ കാര്യത്തില്‍. അത്തരമൊരു അനുഭവം പങ്കുവെക്കുകയാണ് അമൃത സുരേഷ്.

പിന്നണി ഗാനരംഗത്തും മ്യൂസിക്കില്‍ ആല്‍ബങ്ങളിലും സജീവസാന്നിദ്ധ്യമായ ഗായികയാണ് അമൃത സുരേഷ്. 
എന്നാല്‍ തന്റെ അനുഭവത്തില്‍ ഒരുവിധം ആളുകളെല്ലാം മനസ്സില്‍ ദേഷ്യവും പുറമെ ചിരിക്കുന്നവരുമാണെന്ന് ഗായിക പറയുന്നു. എന്നാല്‍ സോഷ്യല്‍മീഡിയ വഴി ആളുകളുടെ അഭിപ്രായം വ്യക്തമായിട്ട് അറിയാന്‍ സാധിക്കും.

ചിലര്‍ വിഷമിപ്പിക്കാന്‍ വേണ്ടി മാത്രമാണ് ഓരോന്ന് പറയുന്നത്. ആദ്യമൊക്കെ അതു കേട്ട് സങ്കടപ്പെട്ടിരുന്നു. എന്നാല്‍ പിന്നീട് അത്തരം കാര്യങ്ങള്‍ ഒരു ശീലമായിത്തീര്‍ന്നു നീ ഇത്രയ്ക്ക് സുഖിക്കണ്ടടീ എന്ന ഭാവമാണ് പലര്‍ക്കും. ഒരു മാസികയുമായുള്ള അഭിമുഖത്തില്‍ ഗായിക പറഞ്ഞു. ഞാന്‍ ഒന്നും പ്ലാന്‍ ചെയ്യാറില്ല. പലരും എന്നോട് പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചും ചോദിക്കാറുണ്ട് അതെല്ലാം അതിന്റേതായ സമയത്ത് നടക്കുന്നതാണ് നല്ലത്.

ആരെങ്കിലും നോക്കി കണ്ണുരുട്ടിയാല്‍ പേടിക്കുന്നയാളായിരുന്നു ഞാന്‍. പക്ഷെ ഇപ്പോള്‍ മോശമായതിനെതിരെ ശക്തമായി തന്നെ പ്രതികരിക്കാന്‍ പഠിച്ചു. ഈയടുത്ത് ഞാന്‍ ഒരു ഫോട്ടോ ഷൂട്ടിന്റെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തപ്പോള്‍ ഒരാള്‍ അടിവസ്ത്രത്തെക്കുറിച്ച്‌ കമന്റ് ഇട്ടു. അതിന്റെ സ്‌ക്രീന്‍ ഷോട്ട് എടുത്ത് ഞാന്‍ പോസ്റ്റ് ചെയ്തു. എന്നോടെന്നല്ല ആരോടും മോശമായി സംസാരിക്കാന്‍ ഒരാള്‍ക്കും അവകാശം ഇല്ല. അതുകൊണ്ട് തന്നെ ഇത്തരം മനോവൈകല്യമുള്ളവരെ കണ്ടില്ലെന്ന് നടിക്കാറില്ല' അമൃത കൂട്ടിച്ചേര്‍ത്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.