ശ്യാ മിലിയെ മലയാളികള്‍ക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. മാളൂട്ടി, പൂക്കാലം വരവായ്, അഞ്ജലി എന്നീ ചിത്രങ്ങളിലെ പ്രകടനത്തിലൂടെ തെന്നിന്ത്യന്‍ സിനിമാപ്രേക്ഷകര്‍ക്ക് പ്രിയങ്കരിയാണ് ഈ പെണ്‍കുട്ടി. നടി ശാലിനിയുടെ സഹോദരി എന്ന മേല്‍വിലാസവുമായി സിനിമയിലെത്തുമ്ബോള്‍ തനിക്ക് ഒന്നര വയസ്സുമാത്രമേ ഉണ്ടായിരുന്നുള്ളു.
1990 ല്‍ മണിരത്‌നം സംവിധാനം ചെയ്ത അഞ്ജലിയിലൂടെ ദേശീയ പുരസ്‌കാരം വാങ്ങുമ്ബോള്‍ വെറും മൂന്ന് വയസ്സുമാത്രമേ ഉണ്ടായിരുന്നൂള്ളൂ ശ്യാമിലിക്ക്. പുരസ്‌കാരം ഏറ്റുവാങ്ങുന്ന നിമിഷങ്ങളൊന്നും മനസ്സില്‍ ഇല്ലെങ്കിലും വര്‍ഷങ്ങള്‍ക്ക് ശേഷം ഇഷ്ടതാരമായ ഷാരൂഖ് ഖാന്‍ അഭിനനന്ദിച്ചത് മറക്കാനാകില്ലെന്ന് പറയുകയാണ് ശ്യാമിലി.
'ഞാന്‍ ഷാരൂഖ് ഖാന്റെ കടുത്ത് ആരാധികയാണ്. അദ്ദേഹത്തെ നേരിട്ടു കാണുന്നത് എന്റെ സ്വപ്‌നമായിരുന്നു. എന്നെ കണ്ടപ്പോള്‍ അദ്ദേഹം പെട്ടന്ന് തിരിച്ചറിഞ്ഞു. കാരണം അഞ്ജലി അദ്ദേഹം കണ്ടിട്ടുണ്ടായിരുന്നു. എന്നെ സംബന്ധിച്ച് അതൊരു വലിയ അംഗീകാരമാണ്. നല്ല സന്തോഷം തോന്നി'- ശ്യാമിലി പറഞ്ഞു.
Comments