You are Here : Home / വെളളിത്തിര

പിണക്കം മാറ്റി ഉണ്ണി എത്തി

Text Size  

Story Dated: Monday, June 11, 2018 03:13 hrs UTC

മേജര്‍ രവിയുടെ 60-ാം പിറന്നാളാഘോഷം കഴിഞ്ഞ ദിവസം നടന്നപ്പോള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടത് ഉണ്ണി മുകുന്ദന്റെ സാന്നിധ്യമായിരുന്നു. ഉണ്ണിയുടെ വരവ് തനിക്ക് ശരിക്കും സര്‍െൈപ്രസ് ആയിരുന്നുവെന്നും ഏറെ സന്തോഷമുണ്ടെന്നുമാണ് മേജര്‍ ചടങ്ങിന്റെ ഫോട്ടോകള്‍ പങ്കുവെച്ചു കൊണ്ട് മറ്റാരെ കുറിച്ചും പറയുന്നതിനു മുമ്ബ് ആദ്യമായി പറഞ്ഞത്. ഇരുവര്‍ക്കുമിടയില്‍ വര്‍ഷങ്ങള്‍ക്കു മുമ്ബ് ഉണ്ടായ ഒരു തര്‍ക്കവും കയേറ്റവും ഇപ്പോഴും സോഷ്യല്‍ മീഡിയ ഇടങ്ങളില്‍ പറയപ്പെടുന്നുവെന്നതിന്റെ പശ്ചാത്തലത്തിലാണ് ഈ കൂടിക്കാഴ്ചയ്ക്ക് പ്രസക്തിയേറിയത്.
മേജറുമായുള്ള പ്രശ്‌നങ്ങള്‍ അവസാനിപ്പിച്ച കൂടിക്കാഴ്ചയ്ക്കു ശേഷം വികാരധീനനായി ഒരു കുറിപ്പ് ഉണ്ണി മുകുന്ദനും പങ്കുവെച്ചിട്ടുണ്ട്. സലാം കാശ്മീര്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗില്‍ പട്ടാള രംഗങ്ങള്‍ ചിത്രീകരിക്കാന്‍ ജോഷിയെ സഹായിക്കാന്‍ മേജര്‍ രവി എത്തിയപ്പോഴായിരുന്നു ഇരുവര്‍ക്കുമിടയില്‍ പ്രശ്‌നമുണ്ടായത്. സെറ്റില്‍ അതിഥിയായി എത്തിയ ഉണ്ണിയോട് മേജര്‍ നടത്തിയ ചില പരിഹാസ പരാമര്‍ശങ്ങളില്‍ താരം പ്രകോപിതനായെന്നും കൈയേറ്റത്തില്‍ കാര്യങ്ങള്‍ എത്തിയെന്നുമെല്ലാമാണ് വിവിധ മാധ്യമങ്ങളില്‍ പിന്നീട് വന്നത്. തങ്ങളുടെ ബന്ധത്തില്‍ ഉണ്ടായ ഉരസലിന്റെ പേരില്‍ മേജറിനെതിരേ നിരവധി അഭ്യൂഹങ്ങളും അപവാദങ്ങളും കളിയാക്കലുമുണ്ടായിട്ടുണ്ടെന്ന് തിരിച്ചറിയുന്നുവെന്ന് കുറിച്ച ഉണ്ണി മുകുന്ദന്‍ തന്റെ പക്വതയില്ലായ്മയും അന്നത്തെ പ്രശ്‌നങ്ങള്‍ക്ക് കാരണമായിട്ടുണ്ടെന്ന് സൂചിപ്പിച്ചു. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.