You are Here : Home / വെളളിത്തിര

ഉണ്ണിക്ക് എതിരെയുള്ള കേസില്‍ സ്‌റ്റേ

Text Size  

Story Dated: Tuesday, June 19, 2018 02:46 hrs UTC

നടന്‍ ഉണ്ണി മുകുന്ദന് എതിരെയുള്ള കേസില്‍ സ്‌റ്റേ. തന്നെ അപകീര്‍ത്തിപ്പെടുത്താനും ഭീഷണിപ്പെടുത്താനും ശ്രമിച്ചെന്നാരോപിച്ച്‌ കോട്ടയം സ്വദേശിനി ഫയല്‍ ചെയ്ത കേസ് എറണാകുളം ജില്ലാ കോടതി സ്‌റ്റേ ചെയ്തു. താരത്തിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് കൂടിയാണ് യുവതി കേസ് ഫയല്‍ ചെയ്തിരിക്കുന്നത്.

പരാതിക്കാരിയെയും സാക്ഷികളെയും ക്രോസ് വിസ്താരം ചെയ്യാന്‍ അനുവദിക്കണമെന്ന് ഉണ്ണി മുകുന്ദന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടെങ്കിലും മജിസ്‌ട്രേറ്റ് ഈ ആവശ്യം നിരാകരിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ജില്ലാ കോടതിയെ സമീപിച്ചത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.