ഹിന്ദി സിനിമയിലെ ഏറ്റവും മോശം നടന്‍ സല്‍മാന്‍ ഖാനാണെന്ന് ഗൂഗിള്‍. റെമോ ഡിസൂസ സംവിധാനം ചെയ്ത റേസ് ത്രീയുടെ റിലീസിനു ശേഷമാണ് സല്‍മാന്‍ ഖാന് ഇത്തരമൊരു വിശേഷണം ഗൂഗിള്‍ നല്‍കിയിരിക്കുന്നത്. റേസ് ത്രീ എന്ന സിനിമ ഇറങ്ങിയതിനുശേഷം സല്‍മാന്‍ മോശം അഭിനേതാവാണെന്നും റേസ് ത്രീ മോശം ചിത്രമാണെന്നും തരത്തില്‍ എഴുതിയ നിരൂപണങ്ങളും അതുമായി ബന്ധപ്പെട്ട ടാഗുകളുമാണ് നടന്‍ മോശം അഭിനേതാവെന്ന് ഗൂഗിള്‍ സേര്‍ച്ചില്‍ കടന്നുവരാന്‍ കാരണമെന്ന വിശദീകരണവുമായി ഗൂഗിള്‍ അധികൃതര്‍ തന്നെ രംഗത്തുവന്നിട്ടുണ്ട്.
മുമ്ബ് സമാനമായ തരത്തില്‍ ഇന്ത്യയുടെ പ്രഥമപ്രധാനമന്ത്രി എന്ന് ഗൂഗിളില്‍ സേര്‍ച്ചു ചെയ്യുമ്ബോള്‍ നിലവിലെ പ്രധാനമന്ത്രിയായ നരേന്ദ്രമോദിയുടെ ചിത്രം കടന്നുവന്നിരുന്നു. പിന്നീട് ഗൂഗിള്‍ അതു തിരുത്തിയിരുന്നു. അബ്ബാസ്-മസ്താന്‍ കൂട്ടുക്കെട്ടില്‍ ഒരുങ്ങിയ റേസ് സീരീസിന്റെ മൂന്നാംഭാഗമാണ് റേസ് 3.
സെയ്ഫ് അലിഖാനായിരുന്നു റേസ് സീരിസിലെ നായകന്‍. റേസ് 3 യുടെ കഥയ്ക്ക് റേസ് 2,1 ഭാഗങ്ങളുമായി ബന്ധമില്ലാത്തതിനാല്‍ സെയ്ഫ് അസംതൃപ്തി പ്രകടിപ്പിച്ചിരുന്നു. തുടര്‍ന്ന് സെയ്ഫിനെ മാറ്റിയാണ് സല്‍മാന്റെ രംഗപ്രവേശം. നിര്‍മാതാക്കളുമായി അബ്ബാസിനും മസ്താന്‍ ബര്‍മാവാലയ്ക്കും അഭിപ്രായ വ്യത്യാസങ്ങളുണ്ടായി. തുടര്‍ന്ന് സല്‍മാന്‍ ഇടപ്പെട്ടാണ് റേസ് 3 സംവിധാനം ചെയ്യാന്‍ റെമോ ഡിസൂസയെ ഏല്‍പിച്ചത്.
Comments