പ്രേക്ഷകര്‍ ഒന്നടങ്കം ഏറ്റുവാങ്ങിയ ചിത്രമാണ് ബാംഗ്ലൂര്‍ ഡെയ്‌സ്. പാര്‍വതിയുടെ കരിയറിലെ മികച്ച ചിത്രങ്ങളില്‍ ഒന്നായിരുന്നു അത്. പാര്‍വതി-അഞ്ജലി കൂട്ടുകെട്ടില്‍ ബാംഗ്ലൂര്‍ ഡെയ്‌സ് പിറന്നതിന് ശേഷം അവര്‍ രണ്ടുപേരും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് 'കൂടെ'. ചിത്രത്തില്‍ പൃഥ്വിരാജ്, നസ്‌രിയ തുടങ്ങിയവരാണ് മറ്റ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
അഞ്ജലിയുടെ ആദ്യ ചിത്രമായ മഞ്ചാടിക്കുരുവിന് ശേഷം ഞാന്‍ അവരെ പിന്തുടരാറുണ്ടായിരുന്നെന്ന് പറയുകയാണ് പാര്‍വതി. അങ്ങനെ പിന്തുടര്‍ന്നാണ് ബാംഗ്ലൂര്‍ ഡെയ്‌സിലെ സാറയാകാന്‍ കഴിഞ്ഞത്. 'കൂടെ'യില്‍ അഞ്ജലിയുടെ സഹസംവിധായകയായി പ്രവര്‍ത്തിക്കണമെന്നുണ്ടായിരുന്നു. വന്ന് അഭിനയിച്ച് പോയാല്‍ മതിയെന്ന് അഞ്ജലി പറയുകയായിരുന്നുവെന്നും പാര്‍വതി പറയുന്നു.
എനിക്ക് ചിത്രത്തിന്റെ തിരക്കഥ ചോദിക്കാന്‍ തന്നെ തോന്നിയില്ല. എന്റെ ഭാഗം എന്താണെന്ന് പറഞ്ഞാല്‍ മതി ഞാന്‍ അത് ചെയ്‌തോളാം. എനിക്കറിയാം പ്രോസസ്സിന്റെ ഇടയില്‍ ഞാന്‍ ഒരുപാട് പഠിക്കുമെന്ന്. അതുകൊണ്ടുതന്നെയാണ് എനിക്ക് തിരക്കഥ ചോദിക്കാന്‍ തോന്നാതിരുന്നത്.
https://www.facebook.com/koodethemovie/videos/1667248596722364/
Comments