സാമൂഹിക വിഷയങ്ങളില്‍ ഇടപെടുകയും സ്വന്തം നിലപാട് തുറന്ന് പറയുകയും ചെയ്യുന്ന സിനിമാതാരങ്ങളില്‍ മുന്‍പന്തിയിലാണ് സോനം കപുര്‍. കഠുവ ബലാത്സംഗത്തിന് ശേഷം സാമൂഹിക മാധ്യമങ്ങളിലൂടെ നിശബ്ദ പ്രതിഷേധം നടത്തി സോനം വാര്‍ത്തകളിലിടം നേടിയിരുന്നു.
സ്വന്തം അഭിപ്രായങ്ങള്‍ വെട്ടിത്തുറന്ന് പറയുന്നതിനാല്‍ പലപ്പോഴും പലരും സോനത്തെ കടന്നാക്രമിച്ചിട്ടുണ്ട്. എന്നാല്‍ ഇതൊന്നും സോനത്തെ ബാധിക്കാറേയില്ല. സാമൂഹിക മാധ്യമങ്ങളിലൂടെ ആരാധകരുമായി സംവദിക്കാന്‍ സോനം സമയം കണ്ടെത്താറുണ്ട്. അവര്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടിയും സോനം നല്‍കാറുണ്ട്.
കഴിഞ്ഞ ദിവസം സോനം ഇന്‍സ്റ്റാഗ്രാമിലെ ഫോളോവേഴ്‌സ് ചോദിക്കുന്ന ഏതാനും ചോദ്യങ്ങള്‍ക്ക് മറുപടിയുമായി രംഗത്തെത്തി. സോനം നല്‍കിയ ഉത്തരങ്ങള്‍ സാമൂഹിക മാധ്യമങ്ങള്‍ ഏറ്റെടുത്തിരിക്കുകയാണ്.
ആദ്യചോദ്യം സോനം മുസ്ലീംങ്ങളെ സ്‌നേഹിക്കുന്നുണ്ടോ എന്നതായിരുന്നു. ആരാധകനെ നിരാശപ്പെടുത്താതെ സോനം ആ ചോദ്യത്തിന് കൃത്യമായ മറുപടി നല്‍കി. ഞാന്‍ എല്ലാ മതത്തിലും വിശ്വാസത്തിലും ജീവിക്കുന്നവരെ സ്‌നേഹിക്കുന്നു. ഹിന്ദുയിസം പഠിപ്പിക്കുന്നതും അതു തന്നെ- സോനം കുറിച്ചു.
പാകിസ്താനില്‍ നിന്നുമുള്ള ഫോളോവേഴ്‌സിനെ സ്‌നേഹിക്കുന്നുവോ എന്നതായിരുന്നു അടുത്ത ചോദ്യം. അതിന് സോനം കുറിച്ചതിങ്ങനെ, ഞാന്‍ പാകിസ്താനെ സ്‌നേഹിക്കുന്നു. അവിടെ ചുറ്റിക്കറങ്ങാന്‍ എനിക്ക് അതിയായ സന്തോഷമുണ്ട്.
Comments