നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതി ദിലീപിനെ പുറത്താക്കി നടപടി മരവിപ്പിച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ അഭിനേതാക്കളുടെ സംഘടന എഎംഎംഎയും സിനിമയിലെ വനിതാ കൂട്ടായ്മയും തമ്മില്‍ അടുത്തമാസം ഏഴിന് ചര്‍ച്ച നടക്കും. ഇരു സംഘടനകളിലും അംഗങ്ങളായ പാര്‍വതി, പത്മപ്രിയ, രേവതി എന്നിവര്‍ നല്കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് ചര്‍ച്ച. ഡബ്ല്യുസിസി ഉന്നയിക്കുന്ന വിഷയങ്ങള്‍ ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട മൂവരെയും ചര്‍ച്ചയുടെ തീയതി എഎംഎംഎ അറിയിക്കുകയായിരുന്നു.
നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ടതിനെ തുടര്‍ന്ന് സംഘടനയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും ദിലീപിനെ നീക്കിയ നടപടി മരവിപ്പിക്കാന്‍ എഎംഎംഎയുടെ വാര്‍ഷിക ജനറല്‍ ബോഡിയിലാണ് ധാരണയായത്.
Comments