You are Here : Home / വെളളിത്തിര

അജിത്തും വിജയും 'തമ്മില്‍ തല്ലില്ല'; ദീപാവലി 'തല'യെടുത്തു

Text Size  

Story Dated: Monday, October 21, 2013 06:42 hrs UTC

തമിഴിലും കേരളത്തിലും ഇനി തമിഴ് മക്കളുടെ വിളയാട്ടം. പൊങ്കല്‍ അടിപൊളിയാക്കാന്‍  ഇളയ ദളപതി എത്തുമ്പോള്‍  ദീപാവലിയ്ക്ക് വെടിക്കെട്ട് ഒരുക്കുന്നത്  തമിഴകത്തിന്റെ 'തല' അജിത്താണ്. ദീപാവലി നാളില്‍  പ്രദര്‍ശനത്തിനെത്തുന്ന  'ആരംഭം ' എന്ന അജിത്ത് ചിത്രത്തിന്റെ ട്രെയിലര്‍ ഇതിനകം വന്‍ ഹിറ്റായി കഴിഞ്ഞു. തിയറ്റകളില്‍ ആഘോഷതിരമാലകള്‍ തീര്‍ത്ത 'മങ്കാതൈ' എന്ന ചിത്രത്തിനുശേഷം  തകര്‍പ്പന്‍ കഥാപാത്രവുമായാണ് ദിപാവലി ആഘോഷിക്കാന്‍  അജിത്ത് എത്തുന്നത്. കൂട്ടിന് താരറാണി  തമന്നയും പോരെ പൂരം..
 പക്ഷെ ആരാധകര്‍ക്ക്  ഒരു നിരാശയുണ്ട്. പൊങ്കലിന് വിജയ-- അജിത്ത് പോരാട്ടം തകര്‍ക്കുമെന്നായിരുന്നു  പ്രതീക്ഷിച്ചിരുന്നത്.  'ആരംഭ'ത്തിന്റെ റിലീസ്  ദീപാവലിയിലേയ്ക്ക് മാറ്റുകയായിരുന്നു.   വലിയ ആരാധക വൃന്ദമുള്ള താരങ്ങളുടെ ചിത്രം ഒരേ ദിവസം റിലീസ് ചെയ്യുന്നത്  രണ്ടുതാരങ്ങള്‍ക്കും ഗുണകരമാവില്ലെന്ന് തിരിച്ചറിവാണ്  പുതിയ തീരുമാനത്തഠിനു പിന്നില്‍ . മാത്രമല്ല എല്ലാ ജോലികളും പൂര്‍ത്തിയായികഴിഞ്ഞതിനുശേഷം  ചിത്രത്തിന്റെ റിലീസ്  നീട്ടികൊണ്ടുപോവേണ്ട എന്നായിരുന്നു അണിയറക്കാരുടെ തീരുമാനം.
വിജയ്ക്കൊപ്പം  മലയാളത്തിന്റെ സ്വന്തം ലാലേട്ടന്‍ തകര്‍പ്പന്‍ കഥാപാത്രവുമായി എത്തുന്ന 'ജില്ല' എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് എതാണ്ട് പൂര്‍ത്തിയായികഴിഞ്ഞു.  ഒരു ഗാനരംഗം മാത്രമാണ് ഇനി ചിത്രീകരിക്കാനുള്ളത്. ചിത്രം പൊങ്കലിന്  ലോകവ്യാപകമായി റിലീസ് ചെയ്യും.  കേരളത്തില്‍ മാത്രം 200 തിയറ്ററുകളില്‍. അടുത്ത പൂരം...
 വിഷ്ണുവര്‍ദ്ധന്‍ സംവിധാനം ചെയ്ത   ആരംഭം എറെ വിവാദങ്ങള്‍ക്ക് ശേഷമാണ് തിയറ്ററുകളില്‍ എത്തുന്നത്. സിനിമയുടെ ഒരു മിനിറ്റോളം വരുന്ന രംഗങ്ങള്‍ ലീക്ക് ആയി യൂഡ്യൂബില്‍ പ്രചരിച്ചതിനെതിരെ  അജിത്ത് തന്നെ രംഗത്തെത്തിയിരുന്നു.   
അജിത് ശത്രുക്കളെ തുരത്തുന്ന സൂപ്പര്‍ ആക്ഷന്‍ രംഗങ്ങളാണ് ലീക്ക് ആയിരിക്കുന്നത്. സംഭവത്തില്‍ അജിത്തും വിഷ്ണുവര്‍ദ്ധനുമെല്ലാം അസ്വസ്ഥരാണ്. എന്നാല്‍ ഇപ്പോള്‍ കേള്‍ക്കുന്നതാകട്ടെ ചിത്രത്തില്‍ വില്ലന്‍ കഥാപാത്രമാണ് അജിത്തിന്റേത് എന്നാണ്.  എന്തായാലും രംഗങ്ങള്‍ ലീക്ക് ആയതൊന്നും കാര്യമാക്കേണ്ട, ആരംഭം എന്ന ഒന്നാന്തരം ആക്ഷന്‍ സിനിമയ്ക്കായി കാത്തിരിക്കാനാണ് സംവിധായകന്‍ പറയുന്നത്. അതെ  ആരാധകര്‍ കാത്തിരിക്കുകയാണ്. നാളുകളെണ്ണി...

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.