ദിലീപ് വിഷയവും എഎംഎംഎയുടെ വിവാദങ്ങളും കത്തി ജ്വലിച്ച് നില്‍ക്കുമ്ബോഴും സംഘടനയുടെ ആദ്യകാല സെക്രട്ടറി മൗനം പാലിച്ചു. എന്നാല്‍ ഇപ്പോള്‍ ചില വെളിപ്പെടുത്തലുകള്‍ നടത്തിയിരിക്കുകയാണ്. നടനും സംവിധായകനും തിരക്കഥാകൃത്തുമായ
ബാലചന്ദ്രമേനോന് ആണ് വെളിപ്പെടുത്തലുമായി രംഗത്ത് വന്നത്.
സംഘടനകളെക്കുറിച്ചു വികാരം കൊള്ളാന്‍ ഞാനില്ല;
സംഘടനകളെക്കുറിച്ചു വികാരം കൊള്ളാന്‍ ഞാനില്ല. 'അമ്മ' യുടെ ആദ്യകാല സെക്രട്ടറിയും സ്ഥാപകാംഗവുമാണ് ഞാന്‍. അമ്മയില്‍ നിന്ന് ഒരു രീതിയിലെ സേവനവും സൗജന്യവും ഈ നിമിഷം വരെ കൈപ്പറ്റിയിട്ടില്ല. കൈനീട്ടം വാങ്ങുന്നുമില്ല. നാല്പത്തിരണ്ടു ദിവസം കൊച്ചിയിലെ ആശുപത്രിയില്‍ കിടന്നപ്പോള്‍, ജീവിതത്തിലെ ഏറ്റവും കഠിനമായ കാലത്തിലൂടെ കടന്നുപോയ ആ കാലത്ത് ഒരു സംഘടനാ ഭാരവാഹിയും തിരിഞ്ഞു നോക്കിയിട്ടില്ല. ചികിത്സ കഴിഞ്ഞ് ഒരു വര്‍ഷം ഹൈദരാബാദില്‍ വിശ്രമിച്ചപ്പോഴും 'സുഹൃത്തേ, നിങ്ങള്‍ എവിടെയാണെ'ന്നു ചോദിക്കാനും ആരേയും കണ്ടിട്ടില്ല.
വിശ്വാസം പ്രേക്ഷകരില്‍;
അന്ന് ആശുപത്രിക്കട്ടിലിനരികിലിരുന്ന് എന്റെ ആരോഗ്യത്തിനായി മൂന്നു നേരം നിസ്കരിച്ച ഒരു ഉമ്മയെ എനിക്കോര്‍മയുണ്ട്. ഹൈദരാബാദിലേക്ക് വഴിപാടുകളും പ്രസാദങ്ങളുമൊക്കെ അയച്ചു തന്നവരും മായാതെ മനസ്സിലുണ്ട്. അതു കൊണ്ട് സംഘടനയിലല്ല പ്രേക്ഷകരിലാണ് എന്റെ വിശ്വാസം
Comments