You are Here : Home / വെളളിത്തിര

മകളെ പേടിച്ചു സിനിമ കാണാറില്ല

Text Size  

Story Dated: Sunday, September 30, 2018 03:47 hrs UTC

ഒരുകാലത്ത്  സൂപ്പര്‍താരചിത്രങ്ങളിലെ സ്ഥിര സാന്നിധ്യമായി നിന്നിരുന്ന നടിയാണ് ചിപ്പി. മമ്മൂട്ടിയുടെ മകളായി പാഥേയത്തിലും മോഹന്‍ലാലിന്റെ സഹോദരിയായി സ്ഫടികത്തിലും വേഷമിട്ട ചിപ്പി നായികയായും സഹ താരമായും തിളങ്ങി. താരമിപ്പോള്‍ ടെലിവിഷന്‍ രംഗത്തിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. കന്നഡയില്‍ മാത്രം 50 ഓളം ചിത്രങ്ങള്‍ ചെയ്ത ചിപ്പിയുടെ അവസാന മലയാള ചിത്രം കാറ്റ് വന്ന് വിളിച്ചപ്പോള്‍ എന്നതായിരുന്നു.

വിവാഹത്തോടെ സിനിമയില്‍ നിന്നും പിന്മാറിയ താരം തന്റെ പഴയകാല സിനിമകളെക്കുറിച്ചും നടി മനസ് തുറക്കുകയാണ്. തന്റെ സിനിമ ടിവിയില്‍ വന്നാല്‍ ചാനല്‍ മാറ്റാറാണ് പതിവെന്ന് ചിപ്പി പറയുന്നു. അതിന് കാരണം തന്റെ മകളാണെന്നും താരം പറയുന്നു. അന്നത്തെ തന്റെ ലുക്കിനെക്കുറിച്ചും വസ്ത്ര ധാരണത്തെക്കുറിച്ചുമെല്ലാം മകള്‍ കളിയാക്കാറുള്ളതിനാല്‍ ആണത്.

'അന്ന് അപൂര്‍വ്വം ചില സിനിമകളില്‍ മാത്രമേ ചുരിദാര്‍ ധരിച്ചിട്ടുള്ളൂ. അന്നത്തെ തന്റെ അഭിനയത്തെക്കുറിച്ചും ലുക്കിനെക്കുറിച്ചുമൊക്കെ അവള്‍ വിമര്‍ശിക്കാറുണ്ട്. താനില്ലാത്തപ്പോഴാണ് അവള്‍ സിനിമ മുഴുനായും കണ്ടത്. മകളെ പേടിച്ചാണ് സ്വന്തം സിനിമ കാണാത്തത്'- ചിപ്പി പറയുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.