തന്റെ ഫോട്ടോകളും വീഡിയോകളും കണ്ട് ആളുകള്‍ അപമര്യാദയായി പെരുമാറുന്നു എന്ന് പറഞ്ഞ് തെലുങ്ക് നടി സാക്ഷി ചൗധരി രംഗത്ത്. ''എന്റെ ചിത്രങ്ങളും വിഡിയോസും കണ്ട ശേഷം ഭ്രാന്തു പിടിച്ചപോലെയാണ് ആളുകള്‍. എന്റെ ഇന്‍ബോക്സില്‍ വന്ന് ഒരു രാത്രിക്ക് ഒരുകോടി രൂപ വരെ ഓഫര്‍ ചെയ്യുകയാണ്. അവരെല്ലാം എത്ര വിഡ്ഡികളാണ്''. - സാക്ഷി പറയുന്നു.
താന്‍ വില്‍പ്പനയ്ക്കുള്ളതല്ല എന്നും തന്നെ അപമാനിച്ചവരോട് തന്റെ പുതിയ സിനിമയായ 'മാഗ്നെറ്റ്' ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ തന്നെ കാണാനും സാക്ഷി ഉപദേശിക്കുന്നു.
അഭിനേത്രികള്‍ ചിത്രങ്ങളും വീഡിയോകളും പോസ്റ്റ് ചെയ്താല്‍ അശ്ലീല കമന്റുമായി രംഗത്ത് വരുന്നവര്‍ നിരവധിയാണ്. പല കമന്റുകളും സ്ത്രീകളെ അങ്ങേയറ്റം അപമാനിക്കുന്നതുമാണ്. ഇതിനെതിരെ നിരവധി നടിമാര്‍ രംഗത്തെത്തിയിട്ടും ആളുകളുടെ മനസ്ഥിതി മാറുന്നില്ലെന്ന് വ്യക്തമാക്കുന്നതാണ് സാക്ഷിയുടെ പുതിയ വെളിപ്പെടുത്തല്‍.
Comments