You are Here : Home / വെളളിത്തിര

ജയറാമിന്റെ കൂടെ അഭിനയിക്കാൻ മടി

Text Size  

Story Dated: Friday, February 01, 2019 04:13 hrs UTC

ഒരുകാലത്ത് മലയാളത്തില്‍ സൂപ്പര്‍ താരങ്ങളുടെ നായികയായി തിളങ്ങിയ താരമാണ് ശാന്തികൃഷ്ണ. വിവാഹത്തോടെ സിനിമയില്‍ നിന്നും പിന്മാറിയ താരം നീണ്ട ഇടവേളയ്ക്ക് ശേഷം ശക്തമായ കഥാപാത്രങ്ങളുമായി തിരിച്ചെത്തിയ താരം ഒരു കാലത്ത് തന്റെ നായകനായി എത്തിയ ജയറാമിന്റെ സഹോദരി വേഷം ചെയ്യാന്‍ വിസമ്മതിച്ചിരുന്നുവെന്നു തുറന്നു പറയുന്നു.
 
 
 
ജയറാമിന്റെ ഏറ്റവും പുതിയ ചിത്രമായ 'ലോനപ്പന്റെ മാമോദീസ'യില്‍ ജയറാമിന്റെ ചേച്ചിയുടെ വേഷം ചെയ്യുന്നത് താന്‍ ആദ്യം വിസമ്മതിച്ചിരുന്നുവെന്ന് ശാന്തികൃഷ്ണയുടെ വെളിപ്പെടുത്തല്‍. ഒരിക്കല്‍ തന്റെ ഹീറോയായി വരെ അഭിനയിച്ചിട്ടുള്ള, സമ പ്രായക്കാരനായ ജയറാമിന്റെ ചേച്ചിയായി അഭിനയിക്കുന്നത് തനിക്ക് ബുദ്ധിമുട്ടായിരുന്നുവെന്ന് താരം പറഞ്ഞു.
 
 
 
'ജയറാമിന്റെ നായികയാവുമെന്നാണ് ആദ്യം കരുതിയത്. എന്നാല്‍ ചിത്രത്തിന്റെ കഥ പറഞ്ഞ് തുടങ്ങിയിട്ടും എന്റെ റോളിനെ പറ്റി ഒന്നും പറഞ്ഞില്ല. പക്ഷെ ഒരു വല്യേച്ചിയെ കുറിച്ച്‌ പറയുന്നുണ്ടായിരുന്നു. പിന്നീടാണ് അറിഞ്ഞത് അത് എനിക്കുള്ള റോളാണെന്ന്. അതെനിക്ക് അംഗീകരിക്കാനായില്ല. എന്തിന് ഞാന്‍ ജയറാമിന്റെ ചേച്ചിയായി അഭിനയിക്കണം. അതുകൊണ്ടു തന്നെ ചിത്രം കമ്മിറ്റ് ചെയ്യാന്‍ മടിച്ചു. ജയറാമിന്റെ ഫോണ്‍ കോളാണ് എല്ലാം മാറ്റിയത്. അദ്ദേഹം വിളിച്ചു, ജയറാമിന്റെ വല്യേച്ചി എവിടെ ? എന്നു ചോദിച്ചു. ജയറാം എന്നെ പറഞ്ഞ് ബോധ്യപ്പെടുത്തി. മനോഹരമായൊരു കഥാപാത്രമായിരിക്കുമെന്ന് പറഞ്ഞു. ലോനപ്പനും അയാളുടെ സഹോദരിമാരുമായുള്ള ബന്ധവുമാണ് ചിത്രം പറയുന്നത്. ഞാന്‍ വീണ്ടും ചിന്തിച്ചു. ഒടുവില്‍ സമ്മതിക്കുകയായിരുന്നു' ശാന്തികൃഷ്ണ പറഞ്ഞു. ചിത്രത്തില്‍ ജയറാമിന്റെ മൂത്തചേച്ചിയായാണ് ശാന്തികൃഷ്ണ എത്തുന്നത്.
 
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.