You are Here : Home / വെളളിത്തിര

വിദ്യ ബാലൻ തന്റെ പ്രശനങ്ങൾ തുറന്നു പറയുന്നു

Text Size  

Story Dated: Tuesday, February 05, 2019 04:13 hrs UTC

പതിനാലു വര്‍ഷത്തില്‍ അധികമായി ബോളിവുഡില്‍ തിളങ്ങുന്ന മലയാളി താരമാണ് വിദ്യ ബാലന്‍. മികച്ച അഭിനയത്തിലൂടെ എന്നും നിരൂപക പ്രശംസ നേടുന്ന താരം പലപ്പോഴും തടിയുടെ കാര്യത്തില്‍ വിമര്‍ശനം നേരിടാറുണ്ട്. അമിതവണ്ണം എന്തുകൊണ്ട് താരം കുറയ്ക്കാത്തതെന്ന് പലരും വിമര്‍ശിച്ചിരുന്നു. പലപ്പോഴും ഇത്തരം വിമര്‍ശനങ്ങള്‍ക്കെതിരെ പൊട്ടിത്തെറിക്കാറുള്ള താരം ആദ്യമായി ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ താന്‍ നേരിടുന്ന ഹോര്‍മോണ്‍ പ്രശ്നത്തെക്കുറിച്ച്‌ വെളിപ്പെടുത്തുന്നു.

'നിങ്ങളെന്താണ് വ്യായാമം ചെയ്ത് തടി കുറയ്ക്കാത്തതെന്ന് ആരെങ്കിലും ചോദിച്ചാല്‍ എനിക്കവരെ ഇംഗ്ലീഷിലുള്ള ഒരു തെറി വിളിക്കാനാണ് തോന്നുന്നത്. കാരണം എന്ത് അറിഞ്ഞിട്ടാണ് അവര്‍ മുന്‍വിധിയോടെ ഇത് ചോദിക്കുന്നത്? ഞാന്‍ എത്ര കഷ്ടപ്പെട്ടാണ് വ്യായാമം ചെയ്യുന്നതെന്ന് അവര്‍ക്ക് അറിയില്ല. ഞാന്‍ അനുഭവിക്കുന്ന വെല്ലുവിളികളെക്കുറിച്ച്‌ യാതൊരു ധാരണയുമില്ലാതെയാണ് അവര്‍ എന്നെക്കുറിച്ച്‌ മുന്‍ധാരണകള്‍ പുലര്‍ത്തുന്നത്. എനിക്ക് ചെറുപ്പം മുതല്‍ ഹോര്‍മോണ്‍ പ്രശ്നങ്ങളുണ്ട്.

ആളുകള്‍ തടി കുറയ്ക്കെന്ന് സമര്‍ദ്ദം ചെലുത്തുമ്ബോള്‍ ഈ പ്രശ്നം കൂടുകയല്ലാതെ കുറയാറില്ല. തടി കൂടുന്നത് കാണുമ്ബോള്‍ ഞാന്‍ പട്ടിണി കിടന്നിട്ടുണ്ട്. എന്നെക്കൊണ്ട് സാധിക്കാത്ത വ്യായാമം വരെ ചെയ്തിട്ടുണ്ട്. ഇങ്ങനെയൊക്കെ ചെയ്യുമ്ബോള്‍ കുറച്ചുകാലത്തേയ്ക്ക് ഹോര്‍മോണ്‍ പ്രശ്നം കുറയും, പക്ഷെ പൂര്‍വാധികം ശക്തിയോടെ തിരികെയെത്തും.

അതോടെ തടി പിന്നെയും കൂടും.' വിദ്യ പറയുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.