എറണാകുളത്ത് ഇക്കുറി ഒരു താരത്തെ തന്നെ ഇറക്കാനുള്ള ശ്രമത്തിലാണ് ബിജെപി. ജയറാമിനെ മത്സരിപ്പിക്കാനുള്ള നീക്കം നടക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. തമിഴ്നാട്ടിലെ കുംഭകോണത്താണ് ജനിച്ചതെങ്കിലും പഠിച്ചതും വളര്‍ന്നതും പെരുമ്ബാവൂരിലാണ്.
ഇപ്പോള്‍ ചെന്നൈയിലാണ് താമസമെങ്കിലും ഷൂട്ടിംഗിനായി പലപ്പോഴും കേരളത്തിലുണ്ടാകാറുണ്ട്. പൊതുപരിപാടികളിലും സജീവമാണ്. എന്നാല്‍ ഇതുവരെ ഒരു രാഷ്ട്രീയ പാര്‍ട്ടിയോടും അനുഭാവം പ്രകടിപ്പിക്കാത്ത ജയറാം മത്സരിക്കാനെത്തുമോയെന്ന കാര്യത്തില്‍ ഒരു വ്യക്തതയുമില്ലെന്നതാണ് സത്യം.
ഭീമന് രഘു, അലി അക്ബര്‍ തുടങ്ങിയവരെല്ലാം കഴിഞ്ഞ കാലങ്ങളില്‍ ബിജെപി സ്ഥാനാര്‍ഥിയായി മത്സരിച്ചിട്ടുണ്ട്. കഴിഞ്ഞവട്ടം ബിജെപി സ്ഥാനാര്‍ഥിയായ ക്രിക്കറ്റ് താരം എസ് ശ്രീശാന്തിനെയും എറണാകുളത്ത് പരിഗണിക്കുന്നുണ്ട്.
Comments