You are Here : Home / വെളളിത്തിര

ലാലേട്ടനൊപ്പം ഒരു സെല്‍ഫി വേണം...

Text Size  

Story Dated: Monday, February 11, 2019 05:20 hrs UTC

എന്ത് കൊണ്ടാണാവോ എല്ലാര്‍ക്കും ലാലേട്ടനെ ഇത്ര ഇഷ്ടം? ലാലേട്ടനെ ഓരോരുത്തര്‍ക്കും ഇഷ്ടപ്പെടാന്‍ കാരണങ്ങള്‍ ഓരോന്നാണ്.

നാല്പത് വര്‍ഷമായി മലയാള സിനിമയുടെ മുഖ മുദ്ര ആയ ലാലേട്ടനെ ഇഷ്ടപ്പെടാന്‍ വേറെ ഇനി എന്ത് കാരണമാണ് വേണ്ടതല്ലേ? എന്തായാലും കുട്ടികള്‍ക്കും യുവാക്കള്‍ക്കും പ്രായം ചെന്നവര്‍ക്കും എല്ലാം ഈ താരത്തെ ഇഷ്ടമാണ്.

ഇപ്പൊള്‍ ആ ഇഷ്ടം ഒരു കൂസലും ഇല്ലാതെ പ്രകടിപ്പിച്ച കുട്ടിക്കുറുമ്ബന് കയ്യടി കൊടുക്കുകയാണ് സോഷ്യല്‍ മീഡിയ

കൊച്ചിയില്‍ കായംകുളം കൊച്ചുണ്ണി എന്ന സിനിമയുടെ നൂറാം ദിനാഘോഷം നടന്നു. അവിടെ മുഖ്യതിഥി ലാലേട്ടന്‍ ആയിരുന്നു.

താരത്തിന്റെ അടുത്തേക്ക് ഒരു കുട്ടി കുറുമ്ബന്‍ എത്തി. ഗൗരവത്തില്‍ ആണ് നടത്തം. ഫോണും കയ്യില്‍ കരുതി വന്നത് ചുമ്മാ മടങ്ങാന്‍ അല്ല.

തനിക്ക് ലാലേട്ടനൊപ്പം ഒരു സെല്‍ഫി വേണം. അതിനിപ്പോ ആരുടെയും സമ്മതം ഒന്നും തനിക്കു വേണ്ടല്ലോ..നേരെ വന്നു ഒരു സെല്‍ഫി എടുത്തു.

മടങ്ങാന്‍ നേരം മുതിര്‍ന്നവരെ പോലെ ഒരു ഷേക്ക്‌ ഹാന്‍ഡും കൊടുത്തു. പിന്നെ അവിടെ ചുറ്റിപറ്റി നിക്കാനൊന്നും ഈ കുഞ്ഞു ആരാധകന് സമയം ഇല്ല.

ഉദ്ദേശിച്ച കാര്യo സാധിച്ചെടുത്തതിന്റെ സന്തോഷത്തില്‍ എങ്ങോട്ടേക്കോ പോയിമറഞ്ഞു. ഈ കുട്ടിക്കുറുമ്ബന്റെ നടപ്പും ഗൗരവും സോഷ്യല്‍ മീഡിയയില്‍ പ്രെചരിക്കുകയാണ്

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.