You are Here : Home / വെളളിത്തിര

ലൂസിഫർ വിവാദത്തിന് വൈദികൻ തന്നെ മറുപടി നൽകുന്നു

Text Size  

Story Dated: Friday, March 29, 2019 03:19 hrs UTC

മോഹന്‍ലാല്‍ ചിത്രം ലൂസിഫറിനെതിരെ കേരള ക്രിസ്ത്യന്‍ ഡെമോക്രാറ്റിക് മൂവ്മെന്റ് എന്ന സംഘടന രംഗത്ത് വന്നത് വാര്‍ത്തയായിരുന്നു. സഭയെയും ക്രിസ്തീയമൂല്യങ്ങളെയും അപമാനിച്ച ശേഷം സാത്താനും അവന്റെ നാമത്തിനും കൈയടിയും ആര്‍പ്പുവിളിയും വാങ്ങിക്കൊടുക്കുകയാണ് മലയാള സിനിമ എന്നാണ് സംഘടന ആരോപിച്ചത്. ഇപ്പോഴിതാ ഈ വിമര്‍ശനത്തിന് മറുപടി നല്‍കി രംഗത്ത് വന്നിരിക്കുകയാണ് ജിജോ കുര്യന്‍ എന്ന വൈദികന്‍. 'ലൂസിഫര്‍' അങ്ങനെയൊരു കഥാപാത്രം ബൈബിളില്‍ പോലുമില്ലെന്നാണ് അദ്ദേഹം പറയുന്നത്.
 
കുറിപ്പിന്‍റെ പൂര്‍ണ്ണരൂപം.
 
'The Magdalene Sisters
Habemus Papam
The Boys of St. Vincent 
The Name of the Rose 
The Thorn Bird 
Priest 
Dogma 
The White Ribbon ..,...BAN, BAN, BAN..-!
 
'ലൂസിഫര്‍' - അങ്ങനെയൊരു കഥാപാത്രം ബൈബിളില്‍ പോലുമില്ല. ഗ്രീക്ക് മിത്തോളജിയില്‍ നിന്ന് King James Version Bibleലെ ഈ വാക്ക് ഐസ 14:12 ലെ The Shining One എന്ന് വിശേഷിപ്പിക്കപ്പെടുന്ന കഥാപാത്രത്തെ ചിത്രികരിക്കാന്‍ ലാറ്റിനില്‍ നിന്ന് കടമെടുത്തതാണ് (mistranslation). ലൂസിഫര്‍ ഞങ്ങളുടെ സ്വകാര്യപിശാചാണെന്ന് ഞങ്ങള്‍ തെറ്റിദ്ധരിച്ചതാണേ.' വൈദികന്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു.
 
മറഞ്ഞിരിക്കുന്ന വലിയ വിപത്തിനെ തിരിച്ചറിയാനുള്ള വിവേകം വിശ്വാസികള്‍ക്ക് നല്‍കട്ടെയെന്നാണ് കേരള ക്രിസ്ത്യന്‍ ഡെമോക്രാറ്റിക് മൂവ്‌മെന്റ് ഫെയ്‌സ്ബുക്കില്‍ കുറിപ്പില്‍ പറഞ്ഞത്. ജീവിതമൂല്യങ്ങള്‍ അവതരിപ്പിക്കുന്നതും, നല്ല സന്ദേശങ്ങള്‍ നല്‍കുന്നതുമായ സിനിമകളെ ഉദ്ദേശിച്ചല്ല ഫെയ്‌സ്ബുക്ക് പോസ്റ്റെന്നും ലൂസിഫര്‍ എന്നത് സാത്താന്റെ നാമമായാണ് ക്രൈസ്തവര്‍ കരുതുന്നത്, അത് സകല തലമുറയ്ക്കും ശപിക്കപ്പെട്ട നാമമായിരിക്കും എന്നും കുറിപ്പില്‍ ഉണ്ടായിരുന്നു. എന്നാല്‍ സംഭവം ഏറെ ചര്‍ച്ചയായതോടെ സംഘടന പോസ്റ്റ് ഡിലീറ്റ് ചെയ്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.