ഒരു ബാധ്യതയും ഇല്ലാത്ത പണമുള്ള നിര്‍മ്മാതാക്കളെയാണ് താല്‍പര്യമെന്ന് പ്രശസ്ത സംവിധായകന്‍ റോഷന്‍ ആന്‍ഡ്റൂസ് പറഞ്ഞു . ദുബായ് എയര്‍പ്പോട്ടില്‍ ഇറങ്ങുന്ന കാസിനോവ എറണാകുളം ബസ്സ്റ്റാന്റില്‍ ഇറങ്ങിയാല്‍ ശരിയാകില്ല. മലയാള സിനിമകള്‍ ക്ക് ഒരു ബജറ്റ് ഉണ്ടെന്നും ഈ ബജറ്റില്‍ നിന്നാല്‍ മാത്രമെ മുടക്കിയ പണം തിരിച്ചു പിടിക്കാന്‍ പറ്റുകയുള്ളു.കാസിനോവ പോലുള്ള ഒരു വിഷയത്തിനു പറ്റിയ മാര്‍ക്കറ്റ് കേരളത്തിനില്ല. 7 രൂപ വിലയുള്ള ഗ്ളാസ് 5 രൂപക്ക് നിര്‍ മ്മിക്കണം .പത്തിനു നിര്‍ മ്മിച്ചു 7 രൂപക്ക് വില്ക്കാന്‍ പറ്റില്ല.സിനിമ തുടങ്ങും മുമ്പ് തന്നെ വളരെ വ്യക്തമായി നിര്‍മ്മാതാവിനു ബജറ്റ് നല്കാറുണ്ട്.സിനിമ തുടങ്ങി കഴിഞ്ഞ് ഒരു വണ്ടിയൊ ഒരാളിനെയൊ കൂടുതല്‍ ചോദിച്ചിട്ടില്ല. കാസനോവ എന്ന വലിയ പരാജയത്തിന് ശേഷം മുംബൈ പൊലീസ് എന്ന ചിത്രത്തിലൂടെ വമ്പന്‍ തിരിച്ചുവരവ് നടത്തിയ റോഷന്‍ ആന്‍ഡ്രൂസ് മലയാളത്തിലെ വിലയേറിയ സംവിധായകരില്‍ ഒരാളായി വീണ്ടും മാറിയിരിക്കുകയാണ്.
Comments