സംവിധായകന്‍ രൂപേഷ് പോളിനെതിരെ പരാതിയുമായി നടി ഷെര്‍ലിന്‍ ചോപ്ര . രൂപേഷ് ലൈംഗിക ബന്ധത്തിന് പ്രേരിപ്പിച്ചുവെന്ന് ചൂണ്ടി കാണിച്ചാണ് ഷെര്‍ലിന്‍ ചോപ്ര പരാതി നല്‍കിയിരിക്കുന്നത്.
കാമസൂത്ര ത്രിഡിയുടെ ചിത്രീകരണ വേളയിലാണ് സംഭവം. ലൈംഗിക ബന്ധത്തില്‍ നിന്ന് പിന്‍മാറിയതിനെ തുടര്‍ന്ന് തനിയ്ക്ക് ചിത്രത്തിന്റെ ബാക്കി പ്രതിഫലം തരില്ലെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയതായും ഷെര്‍ലിന്‍ ചോപ്രയുടെ പരാതിയില്‍ പറയുന്നു. ഷൂട്ടിങ്ങിനിടെ ചിത്രീകരിച്ച തന്റെ നഗ്നചിത്രങ്ങള്‍ നീല ചിത്ര വിപണിയില്‍ നല്‍കുമെന്നും ഇന്ത്യന്‍ സ്ത്രീകളുടെ മുഖമുള്ള ഇത്തരം ചിത്രങ്ങള്‍ക്ക് നല്ല മാര്‍ക്കറ്റാണെന്നും രൂപേഷ് പോള്‍ ഭീഷണി മുഴക്കിയതായി ഷെര്‍ലിന്‍ ചോപ്ര പരാതിയില്‍ വ്യക്തമാക്കുന്നു.
അതേസമയം തന്റെ പ്രതിഛായ തകര്‍ക്കാന്‍ ഷെര്‍ലിന്‍ ചോപ്ര ശ്രമിക്കുന്നുവെന്ന ആരോപിച്ച് രൂപേഷ് പോള്‍ അഞ്ചു കോടി രൂപ നഷ്ട പരിഹാരം ആവശ്യപ്പെട്ട് പരാതി നല്‍കിയിട്ടുണ്ട്..
Comments