പ്രിഥ്വിരാജ് ആളാകെ മാറി. ചിലതൊക്കെ കണ്ടും കേട്ടും മനസിലാക്കിയ സാധാരണക്കാരന്‍റെ മാറ്റം. പക്വതയുള്ള കലാകാരന്‍റെ രൂപം. വളരെ കുറച്ചുമാത്രം സംസാരിച്ച് സിനിമയില്‍ സിലക്ടീവ് ആവുകയാണ് ഈ നടന്‍. കഴിഞ്ഞ വര്‍ഷം ആകെ അഭിനയിച്ചത് മൂന്നു സിനിമകളില്‍. അത് മൂന്നും ബോക്സ് ഓഫീസ് ഹിറ്റ്. പ്രിഥ്വിരാജിന്റെ കരിയറിലെ ഏറ്റവും നല്ല വർഷമാണ്
2013.അഹങ്കാരമല്ല തനിക്കു ആത്മവിശ്വാസമാണ് ഉള്ളതെന്ന് ആ നടന്‍ വളരെ ചുരുങ്ങിയ കാലം കൊണ്ട് തെളിയിച്ചു.
സോഷ്യല്‍ മീഡിയ ഇത്രത്തോളം ആക്രമിച്ച ഒരു നടന്‍ ഇന്ത്യന്‍ സിനിമയില്‍ തന്നെ ഉണ്ടാകില്ല.ഒന്നിന് പിറകെ ഒന്നായി വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങുകയായിരുന്നു.അതിനു ചിലപ്പോഴെങ്കിലും അദ്ദേഹം തന്നെ വളംവച്ചു.ദക്ഷിണേന്ത്യയില്‍ ഇംഗ്ലീഷ് പറയുന്ന ഏക നടന്‍ എന്ന ഫേസ്ബുക്കിലെ വിളിപ്പേര് വിവാദമായി.അഹങ്കാരി എന്ന് മീഡിയകളും ഏറ്റുപറഞ്ഞു.എന്നാല്‍ പലപ്പോഴും വിമര്‍ശകരോട് അദ്ദേഹം പലപ്പോഴും സഹിഷ്ണുത കാണിച്ചു. ആത്മവിശ്വാസത്തോടെ കാത്തിരുന്നു.
എന്നാല്‍ തന്‍റെ മാറ്റത്തിന്റെ ക്രഡിറ്റ് അദ്ദേഹം ഭാര്യയ്ക്ക് നല്‍കുന്നു. എല്ലാ ഒഴിവു നേരങ്ങളിലും യാത്രകളിലും ഭാര്യക്കൊപ്പം ചിലവഴിച്ച അദ്ദേഹം കൂടുതല്‍ റിയാലിറ്റിയിലേക്ക് ഇറങ്ങിവന്നെന്നും പറയുന്നു. 18 വയസ്സിൽ സിനിമയിൽ വന്നപ്പോള്‍ ഉള്ളപോലല്ല 30 വയസുള്ള ഇപ്പോഴത്തെ പ്രിഥ്വിരാജ്. സിക്സ് പാക് മസില്‍ ഉള്ളവരുടെ ഗണത്തില്‍പെടുത്തി ടൈംസ് ഓഫ് ഇന്ത്യ പ്രിത്വിരാജിനെ വിളിച്ചത് കറുത്ത സല്‍മാന്‍ എന്നാണ്.
വാരി വലിച്ച് പടം ചെയ്യാതെ ക്ഷമയോടെ കാത്തിരുന്ന് മികച്ച അവസരങ്ങള്‍ ഉപയോഗിക്കാന്‍ കഴിയുന്നതില്‍ സന്തുഷ്ടനാണെന്നും പൃഥ്വി പറയുന്നു.ജീവിതത്തോടുള്ള ആസക്തിയും പ്രണയവുമാണ് തന്‍റെ വിജയരഹസ്യം എന്നും പൃഥ്വി പറയുന്നു.തനിക്കിഷ്ടപ്പെടാത്ത ഒരു റോള്‍ താന്‍ ഏറ്റെടുക്കില്ലെന്ന് പ്രിഥ്വി പറയുന്നു. ഏതെന്കിലും ഒരു സ്ഥാനത്ത് എത്താനുള്ള ധൃതി ഒന്നും തനിക്കില്ലെന്നു പ്രിഥ്വി പറയുന്നു. അതുകൊണ്ടാണ് ദൃശ്യം എന്ന സിനിമയില്‍ നായകനായി അഭിനയിക്കാന്‍ സംവിധായകന്‍ ജിത്തു ജോസഫ് വിളിച്ചപ്പോള്‍ സ്നേഹപൂര്‍വ്വം പിന്മാറിയത്. തന്നെക്കാള്‍ ഈ സിനിമ അഭിനയിക്കാന്‍ എന്തുകൊണ്ടും നല്ലത് മോഹന്‍ലാല്‍ ആണെന്ന് പറയുകയായിരുന്നു
പ്രിഥ്വി.
അതിനിടെ പ്രിഥ്വി സൗത്ത് ഇന്ത്യന്‍ സിനിമാരംഗം അവസാനിപ്പിക്കുകയാണെന്നു ശ്രുതി പരന്നു. ജനുവരിയോടെ മുംബൈയിലേക്ക് താമസം മാറാനും പ്രിഥ്വിക്ക്
പ്ലാന്‍ ഉണ്ട്. ഒരു ബോളിവുഡ് ചിത്രം സംവിധാനം ചെയ്യണമെന്ന ആഗ്രഹവും അദ്ദേഹത്തിനുണ്ട്. തന്റെ ആഗ്രഹം സഫലമാക്കുന്നതിനു ബോളിവുഡില്‍ കൂടുതല്‍
ശ്രദ്ധ പതിപ്പിക്കാനായാണ് മുംബൈയിലേക്ക് താമസം മാറ്റുന്നത്.
പക്വതയുള്ള നടന്റെ ഭാവമാണ് ഇന്ന് പ്രിഥ്വിരാജിന്. അത് നിലനിര്‍ത്തികൊണ്ടു പോകുന്നതിലാണ് അദ്ദേഹത്തിന്റെ വിജയം.
Comments