പ്രശസ്ത സംവിധായകന്‍ പ്രിയദര്‍ശനും നടിയും നിര്‍മ്മാതാവും അമ്മ കേരളാ സ്‌ൈട്രക്കേഴ്‌സ് ഉടമയുമായ ലിസിയും വേര്‍പിരിയുന്നു എന്ന് റിപ്പോര്‍ട്ടുകള്‍. ഇക്കാര്യത്തില്‍ ഇരുവരും ധാരണയായെന്നാണ് സൂചന. വര്‍ഷങ്ങളായി പ്രിയദര്‍ശന്റെ ബിസിനസുകള്‍ നോക്കിനടത്തുന്നത് ഭാര്യ ലിസിയാണ്. എന്നാല്‍ അടുത്തിടെയാണ് ഇവര്‍ക്കിടയില്‍ പ്രശ്നങ്ങള്‍ തുടങ്ങിയത്. അടുത്തിടെ ലിസി എണ്‍പത് കോടി രൂപയുടെ നഷ്ടപരിഹാരം പ്രിയദര്‍ശനോട് ചോദിച്ചെന്നും സൂചനയുണ്ട്. ഇതിന്റെ പേരില്‍ ഇവര്‍ തമ്മില്‍ വാക്‌തര്‍ക്കമുണ്ടായതായും സൂചനയുണ്ട്. പ്രിയദര്‍ശന്റെ ബിസിനസ് നോക്കിനടത്തിയതിന്റെ ഓഹരി എന്ന നിലയ്ക്കാണ് ഇത്രയും വലിയൊരു തുക ലിസി ആവശ്യപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്.
അതേസമയം, വിവാഹബന്ധം വേര്‍പെടുത്താന്‍ പ്രിയന്‍ തയാറല്ലെന്ന് പറഞ്ഞുവെങ്കിലും ലിസിയുടെ വീട്ടുകാര്‍ ഇതിന് സമ്മതിച്ചില്ല.
പ്രിയന്റെയും ലിസിയുടേയും വിവാഹം ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു. പ്രണയവിവാഹത്തിന് വീട്ടുകാര്‍ വിസമ്മതിച്ചതോടെ ലിസി ആത്മഹത്യക്ക് ശ്രമിച്ചിരുന്നു.
Comments