You are Here : Home / വെളളിത്തിര

മമ്മൂട്ടി വീണ്ടും ജാടയിറക്കി

Text Size  

Story Dated: Thursday, March 01, 2018 02:55 hrs UTC

അബ്രഹാമിന്റെ സന്തതികള്‍ എന്ന ചിത്രത്തിന്റെ ലൊക്കേഷനിലാണ് മലയാളത്തിന്റെ മെഗാതാരം മമ്മൂട്ടി ഇപ്പോഴുള്ളത്. ഷൂട്ടിംഗിനിടെ തങ്ങള്‍ക്കുണ്ടായ ഒരു രസകരമായ സംഭവം ഫേസ്ബുക്കില്‍ വിവരിക്കുകയാണ് അജിന്‍ കെ ബോബന്‍ എന്ന ആരാധകന്‍. അജിന്റെ കുറിപ്പ് ഇതിനകം വൈറലായി കഴിഞ്ഞു. തന്റെ പഴയ വീട്ടില്‍ ഷൂട്ടിംഗിനെത്തിയ മമ്മൂട്ടിയെ ബൈക്കില്‍ പിന്തുടര്‍ന്നതും സെല്‍ഫിയെടുത്തതും വിവരിക്കുന്ന അജിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം
'പതിവ് പോലെ ജോലി കഴിഞ്ഞ് ക്വാട്ടേഴ്സിലേക്ക് വരുമ്ബോഴാണ് ചങ്ക് ബ്രോയുടെ ഫോണ്‍ , 'ഡാ നമ്മുടെ പഴെ വീട്ടില്‍ ഷൂട്ടിങ് തുടങി നീ വരുന്നില്ലെ ?'

'പിന്നേ..അവിടെ വന്ന് പോസ്റ്റ് അടിച്ച്‌ നിക്കാന്‍ ഞാന്‍ ഇല്ല ,നീ വെച്ചിട് പോയെടാ '

ഷൂട്ടിങിന് വേണ്ടി ആ വീട് ഒഴിഞ്ഞ് കൊടുക്കേണ്ടി വന്നതിന്റെ ദേഷ്യം ഇപ്പോഴും മാറീട്ടില്ല അപ്പൊഴാണ് ഷൂട്ടിങ് കാണാന്‍ പോകുന്നത്. 'നr ആ വീടിന്റെ പുറത്തു കിടക്കുന്ന വണ്ടി ഏതാണെന്നു നോക്ക് ..' എന്നും പറഞ്ഞ് ബ്രൊ ഫോണ്‍ കട്ട് ചെയ്തു. 
സിനിമയോടുള്ള പ്രണയം ഒട്ടും കുറവില്ലാതെ മനസ്സില്‍ കിടക്കുന്നത് കൊണ്ടാകണം അങ്ങോട് ഒന്ന് പോയി നോക്കാന്‍ തീരുമാനിച്ചു.

ടൗണ്‍ഷിപ്പിന്റെ ഗേറ്റ് കടന്നു ഷൂട്ടിങ് നടക്കുന്ന ഞങ്ങളുടെ പഴെ വീട്ടിലേക്ക് നടന്നു .റോഡിന്റെ ഇരു വശത്തും ഗ്രൗണ്ടിലുമായ് കുറെ കാറുകള്‍ പാര്‍ക്ക് ചെയ്തിട്ടുണ്ട് ഇതില്‍ ഏത് വണ്ടിയാണാവോ ബ്രോ പറഞ്ഞത് ?.

വീടിന്റെ ഗേറ്ററിന് പുറത്തു ഒരു കറുത്ത ലാന്‍ഡ്ക്രൂയിസര്‍ പാര്‍ക്ക് ചെയ്തിരിക്കുന്നു. അതിന്റെ നമ്ബര്‍പ്ലേറ്റിലേക് നോക്കിയപ്പോള്‍ അതുവരെ ഉണ്ടായിരുന്ന മടുപ്പും ഷീണവും ഒരു നിമിഷത്തേക് ഇല്ലാതായി. എന്നോ മനസ്സില്‍ കോറിയിട്ട ആ മൂന്ന് അക്കങ്ങള്‍ '369' അതെ മമ്മൂട്ടി തന്നെ.
വീടിന്റെ ഗേറ്ററിന് മുന്നില്‍ കുറച്ച്‌ ആളുകള്‍ ഉള്ളിലേക്കു നോക്കി നില്‍ക്കുന്നുണ്ട് ഞാനും എത്തിനോക്കി ,പക്ഷെ ഞാന്‍ തിരഞ്ഞ മുഖം അവിടെവിടെയും കണ്ടില്ല. കണ്ണ് കൊണ്ട് സ്കാന്‍ ചെയ്യുന്നതിന്റെ ഇടയില്‍ അടുത്ത നമ്ബര്‍പ്ലേറ്റ് ഞാന്‍ കണ്ടു 369 മമ്മൂട്ടിയുടെ കാരാവാന്‍. ഗേറ്ററിന് ഉള്ളില്‍ തന്നെ പാര്‍ക്ക് ചെയ്തിരിക്കുന്നു. അപ്പോള്‍ ഉറപ്പായി മമ്മൂക്ക ഉള്ളില്‍ തന്നേ ഉണ്ട്. വര്‍ഷങ്ങളായി സ്ക്രീനില്‍ മാത്രം കണ്ട് മനസ്സില്‍ പതിഞ്ഞ പോയ ആ രൂപം ഇന്ന് നേരില്‍ കാണാന്‍ പറ്റും എന്ന വിശ്വാസത്തില്‍ അവിടെ തന്നെ നിന്നു.

'ഇക്ക റൂമില്‍ ഷൂട്ടിലാണ്' ചങ്ക് ബ്രോ അടുത്ത് തന്നെ ഉണ്ട്. ഞങ്ങള്‍ കിടന്നിരുന്ന റൂമിലാണ് മമ്മൂക്കാ ഇപ്പോള്‍ പറഞ്ഞിട്ട് എന്ത് കാര്യം ഗേറ്റ് കടന്ന് ഒരു സ്റ്റെപ്പ് പോലും മുന്നോട്ട് പോകാന്‍ പറ്റാത്ത അവസ്ഥ, ഗേറ്റ് മുന്നില്‍ തന്നെ രണ്ട് ജിമ്മന്മാര്‍ വോക്കിടോക്കിയും കയ്യില്‍ പിടിച്ച നില്‍ക്കുകയാണ് . അവരുടെ നോട്ടം കണ്ടാല്‍ തോന്നും ഞാന്‍ അവരുടെ കയ്യില്‍ നിന്നു പൈസയും കടംവാങ്ങി മുങ്ങി നടക്കുവാണെന്ന്.

അപ്പോഴാണ് റൂമിന്റെ ഉള്ളില്‍ നിന്നും ഒരാള്‍ സിറ്റൗട്ടിലേക് നടന്നുവന്നത് .. ആള്‍ക്കൂട്ടത്തിന് ഇടയിലും അദ്ദേഹത്തിന്റെ മുഖം മാത്രം തിളങി നില്‍ക്കുന്നതപോലെ എനിക്ക് തോന്നി . തന്റെ അഭിനയപാഠവം കൊണ്ട് ഇന്നും ലോകത്തെ വിസ്മയിപിച്ചുകൊണ്ടിരിക്കുന്ന ആ മഹാനടന്‍, മന്നാഡിയാറും സി കെ രാഘവനും അലക്സാണ്ടറും ബിലാലും ഡേവിഡും അങനെ പലകഥാപാത്രങ്ങളും എന്റെ മനസ്സില്‍ മിന്നിമറഞ്ഞു.ഇന്ന് ഈ പോസ്റ്റ് ടൈപ്പ് ചെയ്യുമ്ബോഴും ആ എക്സിറ്റ്മെന്റ് മാറിയിട്ടില്ല

ആ നിമിഷം ഒന്ന് ക്യാമറയില്‍ പകര്‍ത്താന്‍ വേണ്ടി ഞാന്‍ ഫോണ്‍ എടുത്തു ,അപ്പോഴേക്കും കണ്ണുരുട്ടികൊണ്ട് ഒരു ജിമ്മന്‍ മുന്നിലേക്കു വന്നു ലൊക്കേഷന്‍ പിക്ചേര്‍സ് ഒന്നും എടുക്കാന്‍ പാടില്ലത്രേ,സിനിമയിലെ കോസ്റ്റ്യൂംസും ലുക്ക്സും ഒക്കെ രഹസ്യമാക്കി വെച്ചിരിക്കുകയാണ് പോലും . ഫോണ്‍ പോക്കറ്റില്‍തന്നെ ഇട്ടുകൊണ്ട് ഞാന്‍ ആ ജിമ്മന്റെ മുഖത്തേക്ക് നോക്കി നിന്നു. എന്റെ ആവശ്യം മനസിലാക്കിയ ജിമ്മന്‍ പറഞ്ഞു 'കോസ്റ്റ്യൂംസ്മാറി പുറത്തേക്ക് ഇറങ്ങുമ്ബോള്‍ എത്ര ഫോട്ടോ വേണമെങ്കിലും എടുത്തോളൂ'

പീന്നീട് ഷൂട്ടിങ് തീരുന്നതും കാത്ത് ഗേറ്റ് മുന്നില്‍ തന്നെ നിന്നു. ഇക്ക ഇടയ്ക്ക് ഇടയ്ക് റൂമിന്റെ ഉള്ളിലേക്കു പോകുന്നുണ്ട് തിരിച് സിറ്റൗട്ടില്‍ വന്ന് തന്റെ ചെയറില്‍ ഇരിക്കുന്നു . മമ്മൂക്കയുടെ മുന്നില്‍ തന്നെ കുറച്ചുപേര്‍ ചെയറില്‍ ഇരിക്കുന്നുണ്ട് അതാരൊക്കെയാണെന് ജിമ്മനോട് അനേഷിച്ചപ്പോഴാണ് അറിഞ്ഞത് മമ്മൂക്കയും നയന്‍താരയും കഥാപാത്രങ്ങളാക്കി തെലുങ്കില്‍ സിനിമാ ചെയ്യാന്‍ സ്ക്രിപ്റ്റ് ഡിസ്കഷന്‍ വന്ന ഡയറക്ടറും പ്രൊഡ്യൂസറും ആണത് ..ഒരു മണിക്കൂര്‍ കഴിഞ്ഞിട്ടുണ്ടാകും ഇതിന്റെ ഇടയ്ക്ക് ജിമ്മനുമായി കുറച് സിനിമ കാര്യങ്ങള്‍ സംസാരിച്ച്‌ നിന്നു അടുത്തതായി അവര്‍ക്ക് മോഹന്‍ലാലിന്റെ വയനാടന്‍ തമ്ബാന്‍ ലൊക്കേഷന്‍ ഡ്യൂട്ടി ആണത്രെ.

അപ്പോഴാണ് സിറ്റൗട്ടിലേക്ക് ഒരു ചെറുപ്പക്കാരന്‍ ഓടിവന്ന് കൈ കൊണ്ട് എന്തോ ആംഗ്യം കാണിച്ചതു പുറത്തു കിടന്നിരുന്ന ലാന്‍ഡ്ക്രൂയിസര്‍ ഗേറ്റിന് ഉള്ളിലേക്ക് കയറ്റി നിര്‍ത്തി .
ഒരു പത്തു നിമിഷം കഴിഞ്ഞിട്ടുണ്ടാകും കാരവാന്റെ ഡോര്‍ തുറന്ന് മുണ്ടും ഉടുത്തു മമ്മൂക്കാ പുറത്തു ഇറങ്ങി. ഗേറ്റ് മുന്നില്‍ നിന്നവരെ നോക്കി കൈ കാണിച്ചു ചിരിച്ചു ,പിന്നീട് കാറിലേക് കയറി കാര്‍ ഗേറ്റ് കടന്നു പോയി.

ഇത്ര അടുത്ത് മമ്മൂക്ക വന്നിട്ടും ഒന്ന് സംസാരിക്കാനോ കൂടെ നിന്നു ഒരു ഫോട്ടോ എടുക്കാനോ പറ്റിയില്ലലോ എന്ന വിഷമത്തില്‍ അങ്ങനെ നില്‍ക്കുമ്ബോഴാണ് എപ്പോഴും ലേറ്റ് ആകാറുള്ള അടുത്ത ചങ്ക് ബ്രോ തന്റെ ബുള്ളറ്റില്‍ മമ്മൂക്കയെ കാണാന്‍ വന്നത്. പെട്ടെന്നാണ് പണ്ട് ദുല്‍ഖര്‍ സല്‍മാന്റെ കാറിനെ ചെയ്സ് ചെയ്തവരോടൊപ്പം ദുല്‍ഖര്‍ ഫോട്ടോ എടുത്തത് ഓര്‍മ വന്നത്.

പിന്നീട് ഒന്നും ആലോചിച്ചില്ല രണ്ട് ചങ്ക് ബ്രോസും ഞാനും കൂടെ ബുള്ളറ്റ് 369 നമ്ബര്‍പ്ലേറ്റ് ലക്ഷ്യമാക്കി വെച്ച്‌ പിടിച്ചു. അവസാനം ട്രാഫിക് ലൈറ്റ് റെഡ് കത്തിയപ്പോ കാര്‍ നിന്നു. ഞങ്ങള്‍ വണ്ടി ഒതുക്കി കാറിന്റെ അടുത്ത വന്ന് ഗ്ലാസില്‍ മുട്ടി.

ദുല്‍ഖര്‍ അല്ല മമ്മൂട്ടി, പുള്ളി ഭയങ്കര ദേഷ്യക്കാരനാണ് എന്നൊക്കെ ചങ്ക് ബ്രോ വരുന്ന വഴിക്ക് പറയുന്നുണ്ടായി , കുറച്ച്‌ പേടി മനസ്സില്‍ ഉണ്ടെങ്കിലും അത് മുഖത്തതു കാണിക്കാതെ ഞാന്‍ ചോദിച്ചു.

'ഇക്ക ഈ ഗ്ലാസ് ഒന്നു താഴ്ക്കാമോ ' ഗ്ലാസ് താഴ്ന്നു. അപ്പൊത്തന്നെ ഞാന്‍ രണ്ടുമൂന്ന് സെല്‍ഫി എടുത്തു . ആ ഫോട്ടോസിലേക്ക് നോക്കിയപ്പോഴാണ് അത് ശ്രദ്ധിച്ചത് വിന്‍ഡോ ഗ്ലാസ്സിനുപുറമെ ഒരു ബ്ലാക്ക് സ്ക്രീന്‍ കൂടെയുണ്ട് ആ വണ്ടിക്ക്.

'ഇക്ക ഇതും കൂടെ ഒന്നു താഴ്ക്കാമോ '

ഞാന്‍ വീണ്ടും ചോദിച്ചു

'അത് ഫിക്സ് ചെയ്തിരിക്കുവാണ് മോനേ താഴ്ക്കാന്‍ പറ്റില്ല '
ആ ഘനഗാംഭീര്യ ശബ്ദം കേട് ഒരു നിമിഷം തരിച്ചു നിന്നുപോയി . അപ്പോഴേക്കും ഗ്രീന്‍ലൈറ്റ് തെളിഞ്ഞു ഒരു ചെറു പുഞ്ചിരിയോടെ അടുത്ത ലൊക്കേഷന്‍ ലക്ഷ്യമാക്കി മമ്മൂക്കാ പോയി കഴിഞ്ഞിരിക്കുന്നു.

എന്റെ ആവേശം കണ്ടിട്ടാകണം സിഗ്നല്‍ നോക്കി നിന്ന വണ്ടിയില്‍ നിന്ന് കുറച്ചുപേര്‍ അടുത്തുവന്ന് മമ്മൂക്കയോട് സംസാരിച്ചോ എന്നൊക്കെ ചോദിച്ചു ഉത്തരമായി ഞാന്‍ ഫോണിലെ ഫോട്ടോസ് കാണിച്ചു കൊടുത്തു . പുള്ളിക്ക് ഭയങ്കര ജാഡയാണ് എന്നുംപറഞ്ഞവര്‍ തിരിച്ചുപോയി. ട്രാഫിക് സിനിമയുടെ അവസാനം നിവിന്‍ പോളിയുടെ കാറില്‍കയറി ആസിഫ് അലി ചിരിച്ചത്പോലെ ഒരുചിരിയും പാസാക്കി ഞാനും എന്റെ ചങ്ക് ബ്രോസും റൂമിലേക്കു തിരിച്ചു .

തിരിച്ചു പോകുമ്ബോള്‍ മനസ്സില്‍ ഒരു ചോദ്യം മാത്രം അവശേഷിച്ചു സിനിമയെയാണോ മമ്മൂട്ടിയെയാണോ ഞാന്‍ ഇത്രേംകാലം സ്നേഹിച്ചതും ആരാധിച്ചതും ???' രണ്ടും ഒന്നു തന്നെ അല്ലെ' ആവേശമായി കൂടെ നിന്ന ചങ്ക് ബ്രോസിന് നന്ദി'

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.