You are Here : Home / Readers Choice

ഇമിഗ്രേഷന്‍ എക്‌സിക്യൂട്ടീവ് ഉത്തരവിനെതിരേ വമ്പിച്ച പ്രതിക്ഷേധം

Text Size  

Story Dated: Thursday, January 26, 2017 11:44 hrs UTC

ന്യൂയോര്‍ക്ക്: പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പ് ഇന്ന് (ജനുവരി 25) ഒപ്പുവെച്ച ഇമിഗ്രേഷന്‍ എക്‌സിക്യൂട്ടീവ് ഉത്തരവില്‍ പ്രതിക്ഷേധിച്ച് വാഷിംഗ്ടണ്‍ സ്ക്വയര്‍ പാര്‍ക്കില്‍ ആയിരങ്ങള്‍ പങ്കെടുത്ത പ്രതിക്ഷേധ റാലി നടന്നു. കൗണ്‍സില്‍ ഓണ്‍ അമേരിക്കന്‍- ഇസ്ലാമിക് റിലേഷന്‍സ് ന്യൂയോര്‍ക്ക് ചാപ്റ്ററാണ് പ്രതിക്ഷേധ റാലി സംഘടിപ്പിക്കുന്നതിന് നേതൃത്വം നല്‍കിയത്. ന്യൂയോര്‍ക്ക് എന്നും കുടിയേറ്റക്കാരുടെ സ്വര്‍ഗ്ഗം തന്നെ ആയിരിക്കുമെന്നു സിറ്റി കൗണ്‍സില്‍ സ്പീക്കര്‍ മെലിസ മാര്‍ക്ക് റാലിയെ അഭിസംബോധന ചെയ്തു പറഞ്ഞു. ഇതിനിടെ ട്രമ്പ് തന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനമായ മെക്‌സിക്കോ മതില്‍, ഇമിഗ്രേഷന്‍ റിഫോം എന്നിവ നിറവേറ്റുന്നതിനുള്ള രണ്ട് എക്‌സിക്യൂട്ടീവ് ഉത്തരവുകളില്‍ ഇന്നു ഒപ്പുവെച്ചു. 2100 മൈല്‍ ദൂരത്തില്‍ മെക്‌സിക്കോ മതില്‍ കെട്ടിയുയര്‍ത്തുന്നതിനു 12 മുതല്‍ 15 വരെ ബില്യന്‍ ഡോളറിന്റെ ചെലവാണ് പ്രതീക്ഷിക്കുന്നത്. മന്‍ഹാട്ടനില്‍ നടന്ന പ്രതിക്ഷേധത്തില്‍ ട്രമ്പിനെതിരേ മുദ്രാവാക്യം വിളിക്കുകയും, ഇമിഗ്രേഷന്‍ റിഫോം നടപടികള്‍ ഉടന്‍ നിര്‍ത്തിവെയ്ക്കുകയും വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







    Related Articles

  • പാലസ്തീന് ഒബാമ അനുവദിച്ച 221 മില്യന്‍ സംഭാവന മരവിപ്പിച്ചു
    വാഷിംഗ്ടണ്‍: പ്രസിഡന്റ് പദത്തില്‍ നിന്നും വിരമിക്കുന്നതിനു ഏതാനും മണിക്കൂറുകള്‍ക്കു മുമ്പ് പാലസ്തീന്‍ ഭരണകൂടത്തിനു...

  • ഭിക്ഷാടനം നടത്തുന്നവര്‍ക്ക് 500 ഡോളര്‍ പിഴ
    ഡാളസ്: ഫോര്‍ട്ട് വര്‍ത്ത് സിറ്റി കൗണ്‍സില്‍ നിരോധിത മേഖലകളില്‍ ഭിക്ഷാടനം നടത്തുന്നവര്‍ക്കെതിരേ കര്‍ശന നിയമനടപടികള്‍...

  • ജോൺ സി വർഗീസിനെ )ഫോമയുടെ പ്രസിഡന്റ്‌ സ്ഥാനാര്‍ഥിയായി എന്‍ഡോഴ്‌സ് ചെയ്‌തു
    വെസ്റ്റ്‌ ചെസ്റ്റര്‍ മലയാളി അസോസിയേഷൻ ജോൺ സി വർഗീസിനെ(സലിം )ഫോമയുടെ പ്രസിഡന്റ്‌ സ്ഥാനാര്‍ഥിയായി എന്‍ഡോഴ്‌സ്...

  • "മാര്‍ച്ച് ഫോര്‍ ലൈഫ് റാലി' ജനുവരി 27-ന് വാഷിംഗ്ടണ്‍ ഡി.സിയില്‍
    വാഷിംഗ്ടണ്‍ ഡി.സി.: ജനുവരി 27 വെള്ളിയാഴ്ച്ച വാഷിംഗ്ടണ്‍ ഡി.സി. അക്ഷരാര്‍ത്ഥത്തില്‍ ഒരു ജനസമുദ്രമായി മാറും. അന്നാണ് കഴിഞ്ഞ 44...

  • ചിക്കാഗോ കെ.സി.എസ്. പ്രവര്‍ത്തനോദ്ഘാടനം വര്‍ണാഭമായി
    ജോണിക്കുട്ടി പിള്ളവീട്ടില്‍ ചിക്കാഗോ : ചിക്കാഗോ ക്‌നാനായ കാത്തലിക്ക് സൊസൈറ്റിയുടെ 2017-18 പ്രവര്‍ത്തന കാലഘട്ടത്തിന്റെ...