You are Here : Home / News Plus

108 ആംബുലന്‍സ് വന്‍ തുക തട്ടിയെടുക്കുന്നു :വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്

Text Size  

Story Dated: Tuesday, July 02, 2013 10:24 hrs UTC

തിരുവനന്തപുരം: 108 ആംബുലന്‍സ് സര്‍ക്കാരില്‍നിന്ന് വന്‍ തുക തട്ടിയെടുക്കുന്നുവെന്ന ആരോപണത്തെക്കുറിച്ച് വിജിലന്‍സ് അന്വേഷണത്തിന് മുഖ്യമന്ത്രി ഉത്തരവിട്ടു. 6000 കിലോമീറ്റര്‍ വരെ ആംബുലന്‍സുകള്‍ അധിക സര്‍വീസ് നടത്തുന്നുവെന്നും ആരോപണം ഉയര്‍ന്നിരുന്നു. ആംബുലന്‍സുകള്‍ അനധികൃതമായി ഓടിച്ച് അന്വേഷിക്കാനാണ് ഉത്തരവ്.മുംബൈ ആസ്ഥാനമായ സികിത്സ ഹെല്‍ത്ത് കെയര്‍ എന്ന കമ്പനിക്കാണ് സംസ്ഥാനത്ത് തിരുവനന്തപുരം, ആലപ്പുഴ ജില്ലകളില്‍ 108 ആംബുലന്‍സിന്റെ നടത്തിപ്പ് ചുമതല.ഇതേക്കുറിച്ച് അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദനും മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവുമായ ഷാഫി മേത്തറും ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്നാണ് വിജിലന്‍സ് അന്വേഷണം . ഷാഫി മേത്തര്‍, കേന്ദ്രമന്ത്രി വയലാര്‍ രവിയുടെ മകന്‍ കൃഷ്ണ, പി. ചിദംബരത്തിന്റെ മകന്‍ കാര്‍ത്തിക് ചിദംബരം എന്നിവര്‍ ചേര്‍ന്ന് നടത്തുന്ന സികിത്സ ഹെല്‍ത്ത് കെയര്‍ എന്ന കമ്പനിക്ക് സര്‍ക്കാര്‍ വഴിവിട്ട് സഹായം നല്‍കുന്നുവെന്നായിരുന്നു പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്റെ ആരോപണം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







    Related Articles

  • സോളാര്‍കേസില്‍ പരാതി നല്‍കിയ ശ്രീധരന്‍നായരെ ഇന്നുച്ച മുതല്‍ കാണാനില്ല
    പത്തനംതിട്ട: സോളാര്‍കേസില്‍ സരിതയ്‌ക്കും ടെനി ജോപ്പനെതിരേയും പരാതി നല്‍കിയ ശ്രീധരന്‍നായരെ ഇന്നുച്ച മുതല്‍ ...

  • തെളിവുകള്‍ നശിപ്പിക്കാന്‍ ആഭ്യന്തരമന്ത്രി ശ്രമിക്കുന്നതായി വി.എസ്.അച്യുതാനന്ദന്‍
    തിരുവനന്തപുരം: തെളിവുകള്‍ നശിപ്പിക്കാന്‍ ആഭ്യന്തരമന്ത്രി ശ്രമിക്കുന്നതായി പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ .സോളാര്‍...

  • മുഖ്യമന്ത്രിക്കു നേരെ വീണ്ടും കരിങ്കൊടി
    മുഖ്യമന്ത്രിക്കു നേരെ വീണ്ടും കരിങ്കൊടി. ഡി.വൈ.എഫ്.ഐ വനിതാ പ്രവര്‍ത്തകരാണ് കരിങ്കൊടി കാണിച്ചത്. തിരുവനന്തപുരത്ത് മോണോ...

  • മുഖ്യമന്ത്രിയെയും ചോദ്യം ചെയ്യണം: കോടിയേരി
    സോളാര്‍ തട്ടിപ്പ് കേസില്‍ മുഖ്യമന്ത്രിയെയും ചോദ്യം ചെയ്യണമെന്ന് കോടിയേരി ബാലകൃഷ്ണന്‍. കേസ് അട്ടിമറിക്കാനുള്ള ശ്രമമാണ്...

  • Complaint against solar scam tampered
    The complaint that led to the arrest of Tenny Joppan in the solar scam had been tampered, according to the clerk of Sony, the advocate of Sreedharan Nair, who had filed the complaint. The clerk, Radhakrishnan, said that the complaint filed by Sreesharan Nair was modified to refer to the CM in the case. It was done as per instructions from...