കോട്ടയം:മുഖ്യമന്ത്രിയുടെ ഉത്തരവ് മറികടക്കാന്‍ അന്വേഷണ സംഘത്തിന് നിര്‍ദേശം നല്‍കിയ സൂപ്പര്‍ മുഖ്യമന്ത്രിയാരാണെന്നറിയാന്‍ കേരളത്തിലെ ജനങ്ങള്‍ക്ക് അവകാശമുണ്ടന്ന് ഗവ. ചീഫ് വിപ്പ് പി സി ജോര്‍ജ് പറഞ്ഞു. സോളാര്‍ തട്ടിപ്പ് കേസ് വെളിച്ചത്തുകൊണ്ടുവരാന്‍ അന്വേഷണ സംഘം രൂപവത്കരിച്ചതായി മുഖ്യമന്ത്രി പ്രഖ്യാപിച്ചത് നിയമസഭയിലാണ്.സംസ്ഥാന ഭരണകൂടത്തിനും പോലീസ് സേനയ്ക്കുമാകെ അപമാനം വരുത്തിവച്ചതിനു ശേഷമാണ് പോലീസ് ശാലുമേനോനെ കസ്റ്റഡിയിലെടുത്തതെന്ന് പി സി ജോര്‍ജ് പറഞ്ഞു.മുഖ്യമന്ത്രിയുടെ ഉത്തരവാണ് ശാലുമേനോന്റെ അറസ്റ്റ് വൈകിച്ചതിലൂടെ എ.ഡി.ജി.പി.യുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം അട്ടിമറിച്ചത്.
Comments