ചങ്ങനാശേരി :തൃപ്പൂണിത്തുറ അരവിന്ദാക്ഷമേനോന്‍ എന്ന അതുല്യകലാകാരന്റെ കൊച്ചുമകള്‍ ശാലുമേനോന്റെ കഴിഞ്ഞ ഒരു വര്‍ഷത്തെ സാമ്പത്തിക വളര്‍ച്ച ആരെയും അത്ഭുതപ്പെടുത്തുന്നതായിരുന്നു.ബിജു രാധാകൃഷ്ണനുമായുള്ള ബന്ധമാണ് ശാലുവിന്റെ ഈ സാമ്പത്തിക വളര്‍ച്ചയ്ക്കു പിന്നില്‍.നൃത്തസ്കൂളുകളില് നിന്നു ലഭിക്കുന്ന വരുമാനം കൊണ്ട് ചുരുങ്ങിയ കാലം കൊണ്ട് ഇത്രയും നേട്ടമുണ്ടാക്കാനാകില്ലെന്ന് അന്വേഷണ സംഘം സംശയിച്ചിരുന്നു. ബിജു രാധാകൃഷ്ണന്റെ ബിസിനസിലെ പങ്കാളിയയിരുന്നു ശാലുവെന്നു സരിത പൊലീസിനു നല്കിയ മൊഴിയില്‍ വ്യക്തമാക്കിയിരുന്നു.പുഴവാതിലെ വീടിന്റെ ഗൃഹപ്രവേശം ഏപ്രില്‍ 28 നായിരുന്നു. പുതിയ തരം ആഡംബര കാറും മധ്യതിരുവിതാംകൂറിലെ പല സ്ഥലങ്ങളിലും നൃത്ത കലാലയങ്ങള്‍ തുടങ്ങിയതുമെല്ലാം വളരെ ചുരുങ്ങിയ കാലയളവിലാണ്. പുഴവാതിലെ വീടിനോട് ചേര്‍ന്നും മല്ലപ്പള്ളിയിലും പൊന്‍കുന്നത്തും ചിറക്കടവിലും പുതിയ സ്കൂളുകള്‍ തുറന്നു.നൃത്തകലാലയത്തിന്റെ പുരോഗതിക്കായി ബിജു രാധാകൃഷ്ണനെ കുടുംബസുഹൃത്തായി ഒപ്പം കൂട്ടുകയായിരുന്നു.
Comments