മുഖ്യമന്ത്രിയുടേയും ആഭ്യന്തരമന്ത്രിയുടെയും സമനില തെറ്റി: പിണറായി
Text Size
Story Dated: Tuesday, July 09, 2013 10:08 hrs UTC
സമനില തെറ്റിയ ഭരണാധികാരിയുടെ ചെയ്തികളാണ് തലസ്ഥാന നഗരിയില്‍ ദൃശ്യമായിരിക്കുന്നതെന്ന് സി.പി.എം സെക്രട്ടറി പിണറായി വിജയന്‍.കസേര ഒരു വിധത്തിലും സംരക്ഷിക്കാനാകില്ലെന്ന് ഉറപ്പായപ്പോള്‍ മുഖ്യമന്ത്രിയുടേയും ആഭ്യന്തരമന്ത്രിയുടേയും സമനില തെറ്റിയിരിക്കുകയാണ്. അതിന്‍്റെ ഭാഗമായണ് ചരിത്രത്തില്‍ ഇന്നേവരെ കാണാത്ത ആക്രമണം അഴിച്ചു വിട്ടത്. പൊലീസ് രാജാണിവിടെ നടക്കുന്നത്. എം.എല്‍.എമാര്‍ സമാധാനപരമായി ഇരിക്കുന്നിടത്തേക്കാണ് ഗ്രനേഡ് എറിഞ്ഞതെന്നും സി.ദിവാകരനും കടകംപള്ളി സുരേന്ദ്രനുമടക്കം നിരവധി നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പൊലീസ് ആക്രമണത്തില്‍ പരിക്കേറ്റ് തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ കഴിയുന്ന എല്‍.ഡി.എഫ് നേതാക്കളെയും പ്രവര്‍ത്തകരെയും സന്ദര്‍ശിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എല്ലാ ആഭാസത്തരത്തിനും കൂട്ടുനിന്ന മുഖ്യമന്ത്രിയെ സംരക്ഷിക്കാനാണ്് പൊലീസിന്‍്റെ ചരിത്രത്തില്‍ ഇന്നോളം കാണാത്ത അക്രമം അഴിച്ചു വിട്ടിരിക്കുന്നത്. ആഭാസത്തിന് കൂട്ടുനില്‍ക്കുന്നവരെയാണ് ആഭാസനെന്ന് വിളിക്കുന്നതെന്ന് മുഖ്യമന്ത്രി ഓര്‍ക്കണമെന്നും പിണറായി കുട്ടിച്ചേര്‍ത്തു.
Related Articles
സി.സി ടിവി ദൃശ്യങ്ങള്‍ ഇല്ല:മുഖ്യമന്ത്രി
തന്റെ ഓഫീസിലെ സി.സി ടിവി ദൃശ്യങ്ങള്‍ പുറത്തുവിടണമെന്ന ആവശ്യം മുഖ്യമന്ത്രി തള്ളി. വെബ് ക്യാമാണ്. റെക്കോഡിംഗ് സംവിധാനം...
മുഖ്യമന്ത്രിക്ക് സഭയില്‍ കൂകിവിളി
ശ്രീധരന്‍ നായരുടെ വിവാദ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ നിയമസഭ തുടങ്ങിയപ്പോള്‍ തന്നെ മുഖ്യമന്ത്രിയുടെ രാജിക്കായി...
ശ്രീധരന്‍ നായര്‍ക്കെതിരെ മുഖ്യമന്ത്രി
മുഖ്യമന്ത്രിക്കെതിരെ ആരോപണം ഉന്നയിച്ച ശ്രീധരന്‍ നായര്‍ക്കെതിരെ ആരോപണവുമായി മുഖ്യമന്ത്രിയും ധനമന്ത്രിയും രംഗത്ത്. പല വട്ടം...
ഗ്രനേഡ്: സി.ദിവാകരനു പരുക്ക്
പോലീസിന്റെ ഗ്രനേഡ് പ്രയോഗത്തില്‍ പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടു.മുഖ്യമന്ത്രി...
പ്രതിപക്ഷം സത്യം കൊണ്ടുവന്നു:വി.എസ്
സോളാര്‍ കേസില്‍ അത്യന്തം നീചവും ഹീനവുമായ പ്രവര്‍ത്തിയാണ് മുഖ്യമന്ത്രിയുടെ നേൃത്വത്തില്‍ നടന്നു വരുന്നതെന്ന് പ്രതിപക്ഷ...
'ശ്രീധരന്‍ നായരെ കണ്ടു; പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നു'
2012 ജുലൈ ഒമ്പതിന് ശ്രീധരന്‍ നായരെ കണ്ടിരുന്നു എന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.അത് ക്വാറിയുമായി ബന്ധപ്പെട്ട...
Comments