You are Here : Home / News Plus

ഉമ്മന്‍ ചാണ്ടി രാജി വെയ്ക്കണൊ? അമേരിക്കന്‍ മലയാളികള്‍ പ്രതികരിക്കുന്നു

Text Size  

Story Dated: Tuesday, July 09, 2013 09:51 hrs UTC

സോളാര്‍ തട്ടിപ്പുകേസില്‍ പ്രതിപക്ഷം കുറ്റം ആരോപിക്കപ്പെടുന്ന മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി രാജി വയ്ക്കേണ്ട എന്ന അഭിപ്രായമാണ് അമേരിക്കയിലെ മിക്ക സംഘടനാ ഭാരവാഹികള്‍ക്കും.എന്നാല്‍ പ്രതിപക്ഷത്തിനും ജനങ്ങള്‍ക്കും വിശ്വാസ യോഗ്യമായ രീതിയില്‍ വേണം അന്വേഷണം നടത്താന്‍ എന്നും അവര്‍ അഭിപ്രായപ്പെടുന്നു.

 

 

ഇപ്പോഴത്തെ അവസ്ഥയില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി രാജി വയ്ക്കാതിരിക്കുന്നതാണ് നല്ലതെന്നു ഫോമ മുന്‍ പ്രസിഡന്റ് ബേബി ഊരാളില്‍ പറഞ്ഞു.കോണ്ഗ്രസില്‍ ഉമ്മന്‍ ചാണ്ടിക്ക് പകരക്കാരനായി മറ്റാരും ഇല്ല.എത്രതന്നെ വിവാദങ്ങള്‍ ഉണ്ടായാലും കേരത്തിലെ ഭരണം നല്ലരീതിയില്‍ പോകുന്നുണ്ട്. ഉമ്മന്‍ ചാണ്ടി രാജി വയ്ച്ചാല്‍ ഇത്രയും നാള്‍ ഭരണത്തില്‍ ഉണ്ടായ പുരോഗതി പുറകോട്ടു പോകും.

 

 

 

 

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി രാജി വയ്ക്കേണ്ട സാഹചര്യം ഇപ്പോള്‍ ഇല്ലെന്ന് ഇന്ത്യന്‍ പ്രവാസി ആക്ഷന്‍ കൌണ്‍സില്‍ കോര്‍ഡിനേറ്റര്‍ തോമസ്‌  റ്റി  . ഉമ്മന്‍ പറഞ്ഞു. അദ്ദേഹം കേരളാ മുഖ്യമന്ത്രിയായി തുടരണം. അല്ലെങ്കില്‍ ഭരണപ്രതിസന്ധി ഉണ്ടാക്കാനേ അത് ഉപകരിക്കു.

 

 

 

 

 

 

 

 

 

 

 

 

 

സോളാര്‍ തട്ടിപ്പുകേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് പങ്കുണ്ടോ എന്നതിനെ സംബന്ധിച്ച് അന്വേഷണം ആവശ്യമാണെന്ന് ലാന അഡ്വൈസറി ബോര്‍ഡ് ചെയര്‍മാന്‍ എബ്രഹാം തെക്കേമുറി അഭിപ്രായപ്പെട്ടു . അതിനു ഉമ്മന്‍ ചാണ്ടി രാജി വക്കേണ്ട ആവശ്യമില്ല.ഇപ്പോള്‍ വരുന്ന വാര്‍ത്തകള്‍ മുന്‍കൂട്ടി തയ്യാറാക്കിയതാണെന്നും ആരോപണമുണ്ട്. എല്ലാം അന്വേഷിക്കണം. ജനങ്ങളെകൂടി വിശ്വാസത്തില്‍ എടുത്ത് ജുഡീഷ്യല്‍ അന്വേഷണമോ സിബിഐ അന്വേഷണമോ നടത്തണം.

 

 

 

 

 

 

 

 

 

 

ഉമ്മന്‍ ചാണ്ടി രാജി വയ്ക്കേണ്ട സാഹചര്യം ഇല്ലെന്ന് ഫോക്കാന മുന്‍
 പ്രസിഡന്റ് പോള്‍ കറുകപ്പള്ളി  പറഞ്ഞു. മുഖ്യമന്ത്രിക്ക് പല കോളുകളും
 വരും. ചിലത് എടുക്കാന്‍ പറ്റാതാകുമ്പോള്‍ തിരിച്ചു വിളിക്കും.ഫോണ്‍
 വിളിച്ചതിന്റെ പേരില്‍ രാജി വയ്ക്കാന്‍ പോയാല്‍ അതിനെ നേരമുണ്ടാകൂ.പലരും
 പരാതി ഉന്നയിക്കുന്നതിനു പിന്നില്‍ പല ശക്തികള്‍
 പ്രവര്‍ത്തിക്കുന്നുണ്ട്.മുഖ്യമന്ത്രിയുടെ ഉറപ്പിലാണ് ശ്രീധരന്‍ നായര്‍
 പണം കൊടുത്തതെങ്കില്‍ ആദ്യം മുഖ്യമന്ത്രിക്കല്ലേ ആദ്ദേഹം പരാതി
 കൊടുക്കേണ്ടത് എന്നും അദ്ദേഹം ചോദിച്ചു.

 

 

 

 

 


ഉമ്മന്‍ ചാണ്ടി ഒരിക്കലും രാജി വയ്ക്കരുതെന്നു ചേംബര്‍ ഓഫ് കൊമേഴ്സ്‌
 പ്രസിഡന്റ് റോയി എണ്ണാശ്ശേരിയില്‍ പറഞ്ഞു. തനിക്ക് ചെറുപ്പം മുതലേ
 അറിയാവുന്ന വ്യക്തിത്വമാണ് അദ്ദേഹത്തിന്‍റെത്. ഒരിക്കലും അദ്ദേഹം
 തെറ്റ്ചെയ്യില്ല. രാഷ്ട്രീയത്തില്‍ വന്നത് മൂലം അദ്ദേഹത്തിനു നഷ്ടങ്ങള്‍
 മാത്രമേ ഉണ്ടായിട്ടൊള്ളൂ.തിരുവനന്തപുരത്തെ പുതുപ്പള്ളി വീട് ഉണ്ടാക്കിയത്
 കോട്ടയത്തെ സ്വന്തം രണ്ടര ഏക്കര്‍ സ്ഥലം വിറ്റിട്ടാണ്.

 

 

 

 

 

 


ഉമ്മന്‍ ചാണ്ടി രാഷ്ട്രീയക്കളികളുടെ ഇരയാകരുതെന്നു വേള്‍ഡ് മലയാളി
 കൌണ്‍സില്‍ മുന്‍ ചെയര്‍മാന്‍ അലക്സ് വിളനിലം അഭിപ്രായപ്പെട്ടു.അദ്ദേഹം
 സ്വന്തം മനസാക്ഷിയോട് ചോദിക്കണം. രാജ്യത്തിന്റെ നന്മയാണ് പ്രധാനം.

 

 

 

 

 

 


മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നിലപാടുകള്‍ എല്ലാം സംശയം
 ജനിപ്പിക്കുന്നുവെന്ന് ഫോമ മുന്‍ സെക്രട്ടറി അനിയന്‍ ജോര്‍ജ് പറഞ്ഞു. ആ
 സംശയം ദൂരീകരിക്കണം.രാജി വയ്ച്ച് അന്വേഷണം നേരിടണം.രാജ്യത്തെ മുഴുവന്‍
 ആളുകളും ശ്രീധരന്‍ നായരുടെ അഭിമുഖം കണ്ടു.അതില്‍ അവിശ്വസനീയമായ ഒന്നും
 തന്നെ ഇല്ല.

 

 

 

 

 

 

 

 

 

 

 

 

 

 

 


ഉമ്മന്‍ ചാണ്ടി രാജിവച്ചേ മതിയാകു എന്ന് ജസ്റ്റിസ് ഫോര്‍ ആള്‍
 ഇന്‍കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ തോമസ്‌ കൂവള്ളുര്‍ പറഞ്ഞു.ഒരു പെണ്ണിന്റെ
 പിറകെ കേരള ഭരണം പോകുന്നത് നാണക്കേടായി.ഡെങ്കിപ്പനിയും വെള്ളപ്പൊക്കവും
 ജനങ്ങളുടെ ദുരിതവും സര്‍ക്കാര്‍ മറന്നു.മുഖ്യമന്ത്രിയുടെ സ്റ്റാഫിന്
 പത്താം ക്ലാസ് യോഗ്യത മാത്രമേ ഉള്ളു എന്ന് രാജ്യം മുഴുവന്‍ അറിഞ്ഞു.ഇതാണോ
 മുഖ്യമന്ത്രിയുടെ സുതാര്യത. ജനങ്ങളെ വഞ്ചിക്കുകയായിരുന്നില്ലേ ഉമ്മന്‍
 ചാണ്ടി. കോണ്ഗ്രസ് ഭരണം ജനങ്ങള്‍ക്കു മടുത്തു തോമസ്‌ കൂവള്ളുര്‍ പറഞ്ഞു.

 

 

 

 

 



തന്റെ വ്യക്തിപരമായ അഭിപ്രായത്തില്‍ ഉമ്മന്‍ ചാണ്ടി മികച്ച
 ഭരണാധികാരിയാണെന്ന് ഫോക്കാന മുന്‍ പ്രസിഡന്റ് ശശിധരന്‍ നായര്‍
 പറഞ്ഞു.ആയിരക്കണക്കിന് ആളുകളാണ് ദിവസവും അദ്ദേഹത്തെ കാണുന്നത്. അതില്‍
 എല്ലാവരെയും ഓര്‍ത്തിരിക്കാന്‍ കഴിയില്ല.പരാതിയുമായി വരുന്ന ആളുകളുടെ
 മുഖത്ത് പോലും നോക്കാതെ നിവേദനത്തില്‍ മാത്രമാണ് അദ്ദേഹം
 നോക്കുന്നത്.മികച്ച ഭരണമാണ് അദ്ദേഹത്തിന്റെ മന്ത്രിസഭയുടെത് .

 

 

 

 

 

 

 


ജിബി തോമസ്‌ മോളോപറമ്പില്‍

(പ്രസിഡന്റ്    കേരളാ അസോസിയേഷന്‍ഓഫ് ന്യൂജെഴ്സി)

ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രി സ്ഥാനം രാജി വയ്ക്കേണ്ട.ധീരമായി മുന്നോട്ടു
 പോകണം. ഇലക്ട്രോണിക് യുഗത്തില്‍ പല വാര്‍ത്തകളും തെളിവുകളും
 ഉണ്ടാക്കാം.അതിനെല്ലാം മറുപടി പറയാനാകില്ല.നിയമസഭ ഒരു പെണ്ണിന്റെ പിറകെ
 പോകുന്ന

 അവസ്ഥയാണിന്ന്.ബില്ലുകള്‍ ഒന്നും പാസാകുന്നില്ല.ചര്‍ച്ചകള്‍
 നടക്കുന്നില്ല.ഒരു പരിധി വരെ മാധ്യമങ്ങളും ഈ മൂല്യതകര്‍ച്ചയ്ക്ക്
 വഴിവെക്കുന്നുണ്ട്.

    Comments

    jacob July 10, 2013 04:07

    shame on you oomen chandy!!!


    JS July 09, 2013 11:21

    Thanks for their valid suggestions...

    Please forward this to high command. ...

    Philip Cherian July 09, 2013 11:20

     pinne evan maralle theerumanikkunnathe. Tholil kayimittu photoyum eduathe, oru avasaram varumbol, kalu varuka. Ethalle evarkkariyu. Prime minister resign cheyyano??? ningal parayunnathu pole alle, indiayil nadakkunnathe. Randu small vittu urangan nokke!!!!!


    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







    Related Articles

  • രാജി ഇല്ലെന്നു മുഖ്യമന്ത്രി

  • സി.സി ടിവി ദൃശ്യങ്ങള്‍ ഇല്ല:മുഖ്യമന്ത്രി
    തന്റെ ഓഫീസിലെ സി.സി ടിവി ദൃശ്യങ്ങള്‍ പുറത്തുവിടണമെന്ന ആവശ്യം മുഖ്യമന്ത്രി തള്ളി. വെബ് ക്യാമാണ്. റെക്കോഡിംഗ് സംവിധാനം...

  • മുഖ്യമന്ത്രിക്ക് സഭയില്‍ കൂകിവിളി
    ശ്രീധരന്‍ നായരുടെ വിവാദ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ നിയമസഭ തുടങ്ങിയപ്പോള്‍ തന്നെ മുഖ്യമന്ത്രിയുടെ രാജിക്കായി...

  • ശ്രീധരന്‍ നായര്‍ക്കെതിരെ മുഖ്യമന്ത്രി
    മുഖ്യമന്ത്രിക്കെതിരെ ആരോപണം ഉന്നയിച്ച ശ്രീധരന്‍ നായര്‍ക്കെതിരെ ആരോപണവുമായി മുഖ്യമന്ത്രിയും ധനമന്ത്രിയും രംഗത്ത്. പല വട്ടം...

  • ഗ്രനേഡ്: സി.ദിവാകരനു പരുക്ക്
    പോലീസിന്റെ  ഗ്രനേഡ് പ്രയോഗത്തില്‍ പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടു.മുഖ്യമന്ത്രി...